May 30, 2026

കടബാധ്യതമൂലം യുവാവ് ജീവനൊടുക്കി 

0
20240429 201319
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: പുത്തൻകുന്ന് തീണൂർ ശിവദാസൻ (45) ആണ് മരിച്ചത്. വിഷം അകത്ത് ചെന്നനിലയിൽ ഞായറാഴ്‌ച രാത്രി 9.30യോടെ വീടിനുള്ളിൽ ശിവദാസനെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ ഇയാളെ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ഏഴുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. കർഷകനും കൂലിതൊഴിലാളിയുമായ ഇദേഹത്തിന് ഏഴ് ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ട്. ഇതിൽ മനപ്രയാസത്തിലായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. ഭാര്യ: പ്രജിത. മക്കൾ: ശിവാനി, ശിവ പ്രിയ. സഹോദരങ്ങൾ : ശങ്കരൻ, ബാലകൃഷ്ണൻ, ജാനു, പാർവ്വതി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *