May 4, 2026

സിദ്ധാർത്ഥൻ കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈകോടതിയിൽ 

0
Img 20240430 114811
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിൽ റിമാൻഡിൽ ഉള്ള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതിയിന്ന് പരിഗണിക്കും. കീഴ്ക്കോടതി, ജാമ്യഹർജി തള്ളിയ സാഹചര്യത്തിലാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ പ്രതികളുടെ സ്വാഭാവിക ജാമ്യം തടയാൻ സിബിഐ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി 18 നാണ് സിദ്ധാർത്ഥനെ സർവകലാശാല ഹോസ്റ്റലിലെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എസ് എഫ് ഐ പ്രവർത്തകരായ പ്രതികളുടെ അതിക്രൂര മർദനത്തെ തുടർന്നാണ് മരണം സംഭവിച്ചത്. 20 പ്രതികളെ ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയത്. സിദ്ധാർത്ഥിന്റെ കോളേജ് ക്യാംപസിലെത്തി നേരത്തെ സിബിഐ വിശദമായ പരിശോധന നടത്തിയിരുന്നു. റാഗിങ്, ആത്മഹാത്യാ പ്രേരണ, മർദ്ദനം, ഗൂഢാലോചന എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തപ്പെട്ടിട്ടുള്ളത്. തുടർന്ന് വരുന്ന അന്വേഷണത്തിൽ കൂടുതൽ പ്രതികളെ കണ്ടെത്തിയാൽ അവർക്കെതിരെയും കേസെടുക്കുമെന്നും സിബിഐ അറിയിച്ചതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *