കൽപ്പറ്റയിൽ മെത്താംഫിറ്റാമിനുമായി യുവാവ് പിടിയിൽ
കൽപ്പറ്റ: കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബിജു പി. എബ്രഹാമും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ മെത്താംഫിറ്റാമിനുമായി യുവാവിനെ അറസ്റ്റ് ചെയ്തു. വൈത്തിരി താലൂക്ക്, കോട്ടപ്പടി വില്ലേജ്, വിത്തുക്കാട് പിച്ചെങ്കുന്നാശ്ശേരി വീട്ടിൽ നാസിക് പി.കെ. യാണ്രാ കഴിഞ്ഞ ദിവസം രാത്രി 11.30-ഓടെ റിപ്പൺ 14 ഭാഗത്ത് വെച്ച് പി ടിയിലായത്. ഇയാളുടെ കൈവശം നിന്നും 0.710 ഗ്രാം മെത്താംഫിറ്റാമിൻ കണ്ടെടുത്തു. പ്രതിക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.





Leave a Reply