May 3, 2026

പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ച സംഘത്തിലെ മൂന്ന് പേർ പിടിയിൽ

0
Img 20240504 221048
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: 2024 ഏപ്രിൽ 27ന് മാനന്തവാടി ആറാട്ട്തറ ഗംഗാധരൻ എന്നയാളുടെ വീട് കുത്തിതുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 60000 രൂപയും സ്വർണാഭരണങ്ങളും മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേരെ മാനന്തവാടി പോലീസ് പിടികൂടി. മാനന്തവാടി ആറാട്ട്തറ കപ്പലാംകുഴിയിൽ കെ.കെ ഷാജർ(43), വള്ളിയൂർക്കാവ് കൊല്ലറയ്ക്കൽ കെ.വി ജയേഷ്(37), അമ്പുകുത്തി കിഴക്കനെച്ചാൽ കെ. ഇബ്രാഹിം(56) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ബിജു എം.വിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ ജാൻസി മാത്യു, ഷാജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സെബാസ്റ്റ്യൻ എം.ടി, മനു അഗസ്റ്റിൻ, സജിത് കുമാർ, വിപിൻ, റോബിൻ ജോർജ് സിവിൽ പോലീസ് ഓഫീസർ അഫ്സൽ എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *