പുല്പള്ളിയിൽ കർഷക മേഖലാ യോഗം സംഘടിപ്പിച്ചു
പുൽപ്പള്ളി: മിൽമയുടെ 2024-25 സാമ്പത്തിക വർഷത്തെ പുതിയ പദ്ധതികൾ ക്ഷീര കർഷകരിലേക്ക് എത്തിക്കുന്നതിനും ആനുകൂല്യങ്ങൾ വേണ്ട കർഷകർക്ക് രജിസ്റ്റർ ചെയ്യുന്നതിനുമായി പുൽപ്പള്ളി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ സഹകരണത്തോടെ പുല്പള്ളിയിൽ കർഷക മേഖലാ യോഗം സംഘടിപ്പിച്ചു.
മിൽമ വയനാട് പി. ആൻഡ് ഐ. ഹെഡ് ബിജു സ്കറിയ ഉദ്ഘാടനം ചെയ്തു. ക്ഷീരസംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി അധ്യക്ഷത വഹിച്ചു. വി.എം. ജയചന്ദ്രൻ, എം.ആർ. ലതിക, ഗീതാ പ്രഭാകരൻ, ബിനോയ് തേക്കാനത്ത്, സജീവൻ വെട്ടുവേലിൽ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply