നെഹ്റു അനുസ്മരണ യോഗം നടത്തി
കല്പറ്റ: എന്‍.സി.പി-എസ് ജില്ലാ കമ്മിറ്റി നേതൃത്വത്തി ജവഹര്‍ലാല്‍ നെഹ്റുവിന്റെ 60-ാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണം യോഗം നടത്തി. ഇരുപതാം നൂറ്റാണ്ടില്‍ ലോകം കണ്ട ഏറ്റവും വലിയ ജനാധിപത്യ മതേതരത്വ സോഷ്യലിസ്റ്റ് വാദിയായിരുന്നു അദ്ദേഹമെന്ന് ജില്ലാ കമ്മിറ്റി അനുസ്മരിച്ചു.
അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ചിന്തകളും ദര്‍ശനങ്ങളും സഹസ്രാബ്ദങ്ങള്‍ നിലനില്‍ക്കുന്നതാണെന്നും ഇന്ന് ഇന്ത്യയിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള ഉത്തരം അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ദര്‍ശനങ്ങളും ആണെന്നും അദ്ദേഹത്തെ ആശയങ്ങളെ തമോവല്ക്കരിച്ചതാണ് ഇന്ത്യ ഇന്ന് നേരിടുന്ന പ്രശ്നങ്ങളെന്നും യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ എന്‍.സി.പി-എസ് വയനാട് ജില്ലാ സെക്രട്ടറി പി.പി സദാനന്ദന് അധ്യക്ഷത വഹിച്ചു, സംസ്ഥാന സെക്രട്ടറി സി.എം ശിവരാമന് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ബ്ലോക്ക് നേതാക്കളായ ഷാബു എ.പി, അനുപ് ജോജാ, സലിം കടവന്‍, ജോണി കൈതമറ്റം, ഷൈജു വി. കൃഷ്ണ, സി.ടി നളിനാഷന്‍, സുരേന്ദ്ര ബാബു സൈമന് എ.എച്ച്, രാജന് മൈക്കിള്‍, പ്രജീഷ് തുടങ്ങിയവർ സംസാരിച്ചു.





Leave a Reply