സൗജന്യ കൃത്രിമകാല്‍ വിതരണ ക്യാംപ്
കല്‍പ്പറ്റ: കാന്‍സര്‍, പ്രമേഹം, മറ്റ് അപകടങ്ങള്‍ എന്നിവയിലൂടെ കൈകാലുകള്‍ നഷ്ടപ്പെട്ടവര്‍ക്കായി സൗജന്യ കൃത്രിമകാല്‍ നല്‍കുന്ന ക്യാംപ് ജൂലൈ മാസത്തില്‍ വയനാട്ടില്‍ സംഘടിപ്പിക്കുമെന്ന് പ്രകാശ് പാസ്‌കോ, കെ. ആര്‍ സജിത, വിനിഷ ശ്രീപുരം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മീനങ്ങാടി സോഷ്യല്‍ സര്‍വീസ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ക്യാംപില്‍ പങ്കെടുക്കാന്‍ സാധിക്കുക.
ക്യാംപില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിലാസം, വാട്‌സാപ് നമ്പര്‍, കാല്‍ നഷ്ടപ്പെട്ട വര്‍ഷം, മാസം, ഇടതോ, വലതോ കാല്‍, വയസ്, മുട്ടിന് മുകളിലോ, താഴെയോ, പട്ടികജാതി, വര്‍ഗ വിഭാഗമോ, ജനറല്‍ വിഭാഗമോ, റേഷന്‍ കാര്‍ഡ് എ. പി. എല്ലോ, ബി. പി. എല്ലോ, കാല്‍വെക്കുന്നത് ആദ്യമായാണോ എന്നീ കാര്യങ്ങള്‍ 9745408234 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് ചെയ്യണമെന്നും സംഘാടകര്‍ അറിയിച്ചു.





Leave a Reply