June 19, 2026

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ധർണ നടത്തി ജില്ലാ ദളിത് കോൺഗ്രസ്

0
20240601 215243
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : വയനാട് ജില്ലാ ദളിത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ വയനാട് കളക്ടറേറ്റിന് പരിസരം വിദ്യാഭ്യാസ വകുപ്പ് ഓഫീസിന്‍റെ മുമ്പിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ധർണ നടത്തി. അഴിമതിയും സ്വജനപക്ഷപാതവും ഉണ്ടാക്കുന്ന രീതിയിൽ അധ്യാപകരുടെ താൽക്കാലിക നിയമനം പി.ടി.എ. വഴി നടത്താനുള്ള സർക്കാർ ഉത്തരവ് പിൻവലിക്കുക, താത്കാലിക അധ്യാപക നിയമനം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നടപ്പിലാക്കുക, പട്ടിക വിഭാഗങ്ങളുടെ സംവരണം പാലിക്കുന്ന വിധത്തിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി താത്കാലിക അധ്യാപക നിയമനം നടപ്പിലാക്കുക, ഗോത്രസാരഥി പുനഃസ്ഥാപിക്കുക, ദളിത് വിഭാഗം വിദ്യാർത്ഥികൾക്കുള്ള ഗ്രാന്റുകൾ പുനഃസ്ഥാപിക്കുക, സ്കൂൾ വിദ്യാർത്ഥികളുടെ പ്രഭാത ഭക്ഷണം, ഉച്ചക്കഞ്ഞി തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.

 

ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ ധർണ ഉദ്‌ഘാടനം ചെയ്തു. ജില്ലാ ദളിത് കോൺഗ്രസ് പ്രസിഡണ്ട് ശശികുമാർ വി.കെ. അധ്യക്ഷത വഹിച്ചു. ചില സെക്രട്ടറി രാഘവൻ .എം. സ്വാഗതം പറഞ്ഞു. ജില്ലാ ഐ.എൻ.ടി.യു.സി. പ്രസിഡണ്ട് പി.പി. ആലി, ജില്ലാ ദളിത് കോൺഗ്രസ് വൈസ് പ്രസിഡണ്ടുമാരായ രാജാറാണി, രാമചന്ദ്രൻ, അനീഷ്, ഷീജ ബാബു എന്നിവരും, ഉഷ മുട്ടിൽ, ഉണ്ണി, എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.മീനങ്ങാടി ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീജ ധർണയ്ക്ക് നന്ദി പ്രസംഗം നടത്തി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *