May 15, 2026

രാഹുലിന്റെ വിജയത്തിൽ പാറിപ്പറന്ന് പച്ചക്കൊടി

0
Img 20240605 Wa02292
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് നിയോജകമണ്ഡലം രാഹുൽ ഗാന്ധിയുടെ വിജയത്തിൽ നടത്തിയ പൊതുസമ്മേളനത്തിൽ പാറിപ്പറന്ന് ലീഗിന്റെ കൊടികൾ. ഇലക്ഷനോടനുബന്ധിച്ച വിവാദങ്ങളെ തുടർന്ന് പ്രചരണത്തിൽ നിന്നും ലീഗിന്റെ കൊടികൾ മാറ്റിയിരുന്നു. എന്നാൽ അതിനു മറുപടി കൊടുത്ത് കൊണ്ടാണ് ഇന്നലെ വൈകിട്ട് കൽപ്പറ്റയിൽ നടന്ന ആഹ്ലാദപ്രകടനത്തിൽ പച്ചക്കൊടി പാറിയത്.

 

രാജ്യത്തിന്റെ വീണ്ടെടുപ്പിന് കൂടെ നിന്ന പാർട്ടിയാണ് മുസ്ലിം ലീഗ് എന്ന് നേതാക്കൾ പറഞ്ഞു. ഉത്തരേന്ത്യയിലെ വിവാദങ്ങളെ തുടർന്ന് ഒഴിവാക്കിയ പതാകയെ തുടർന്ന് നിരവധി വിമർശനങ്ങൾ വന്നിരുന്നു. ഇതേ തുടർന്ന് കോൺഗ്രസിന്റെ പതാകയും പ്രചരണത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. അതിന് മറുപടി കൊടുത്തു കൊണ്ടാണ് ഇന്നലെ ആഹ്ലാദപ്രകടനം പച്ചക്കൊടികളാൽ നിറഞ്ഞത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *