എസ്.വൈ.എസ് പരിസ്ഥിതി ദിനാചരണം നടത്തി
മാനന്തവാടി: പച്ച മണ്ണിന്റെ ഗന്ധമറിയുക പച്ച മനുഷ്യന്റെ രാഷ്ട്രീയം പറയുക എന്ന ശീർഷകത്തിൽ എസ് വൈ എസ് നടത്തി വരുന്ന പരിസ്ഥിതി സംരക്ഷണ ക്യാമ്പയിന്റെ ഭാഗമായി പരിസ്ഥിതി ദിനാചരണം നടത്തി. വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ പരിസരത്ത് നടന്ന ശുചീകരണ പ്രവർത്തനവും തൈ നടീലും എം.എൽ.എ ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.രാജേഷ് വി പരിസ്ഥിതി സംരക്ഷണ സന്ദേശം കൈമാറി. ആർ.എം.ഒ ഡോ.അർജുൻ ജോസ്, എസ്.വൈ.എസ് സാന്ത്വനം ജില്ലാ സെക്രട്ടറി ഫള്ലുൽ ആബിദ് നഴ്സിംഗ് സൂപ്രണ്ട് ബിനിമോൾ സംസാരിച്ചു. അശ്കർ ചെറ്റപ്പാലം, സുലൈമാൻ സഅദി, ഫൈസൽ, ജലീൽ മുസ്ലിയാർ സംബന്ധിച്ചു. തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് എസ്.വൈ.എസ് സാന്ത്വനം വളണ്ടിയർമാർ നേതൃത്വം നൽകി. പരിസ്ഥിതി സംരക്ഷണ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വ്യത്യസ്ത പ്രോഗ്രാമുകൾ എസ്.വൈ.എസ് നടത്തിക്കൊണ്ടിരിക്കുന്നു.





Leave a Reply