തരുവണയിൽ മഴക്കാലപൂർവ്വ ശുചീകരണത്തിന് തുടക്കമായി
തരുവണ: ആരോഗ്യമുള്ള നാടിനായി നമുക്ക് കൈകോർക്കാം എന്ന ആശയവുമായി വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലും മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. തരുവണയിൽ നടന്ന ശുചീകരണ പരിപാടി വാർഡ് മെമ്പർ കെ.കെ. മമ്മൂട്ടി മദനി ഉദ്ഘാടനം ചെയ്തു. മഴുവന്നൂർ വാർഡ് മെമ്പർ എസ്. നാസർ, ഉസ്മാൻ പള്ളിയാൽ, പി.കെ. മുഹമ്മദ്, കമ്പ അബ്ദുള്ള ഹാജി, പി. മമ്മൂട്ടി മാസ്റ്റർ, വി. അബ്ദുള്ള, പി.ടി. അമ്മദ് ഹാജി, പി. അമ്മദ് ഹാജി, പി.ടി. ചെക്കു, സി. നിസാർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.





Leave a Reply