May 15, 2026

വെള്ളമുണ്ടയിൽ പോഷൻ പക്വാഡ ക്യാമ്പയിൻ സംഘടിപ്പിച്ചു

0
IMG_20260515_121605
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: വെള്ളമുണ്ട പബ്ലിക് ലൈബ്രറി വായനക്കളരിയുടെ ഭാഗമായി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സി.ഡി.എസുമായി സഹകരിച്ച് പോഷൻ പക്വാഡ ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ പി.കെ. സലാം ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി മണികണ്ഠൻ എം. ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. ബീന പി.കെ., സി.ഡി.എസ് വൈസ് ചെയർപേഴ്‌സൺ ആലീസ് ചെറിയാൻ, ആതിര ധനേഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ സക്കീന കുടുവ സ്വാഗതവും വായനക്കളരി ചെയർപേഴ്സൺ ത്രേസ്യ എം. ജെ. നന്ദിയും രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *