മുന്നണിയെ വാഴ്ത്തി നരേന്ദ്ര മോദി; എന്‍ഡിഎയുടേത് ഉലയാത്ത ബന്ധം
ഡൽഹി: ലോകസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ എൻ ഡി എ-യെ വാഴ്ത്തി മോദി. സഖ്യത്തിന്‍റേത് ഉലയാത്ത ബന്ധമാണെന്നും ഇത് മഹാവിജയമാണെന്നും എന്‍.ഡി.എ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിൽ അദ്ദേഹം പറഞ്ഞു. എല്ലാവരോടും തുല്യ സമീപനമാകും സര്‍ക്കാരിനുണ്ടാവുകയെന്നും വികസിത ഇന്ത്യ എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുമെന്നും എല്ലാവരുടെയും അഭിപ്രായങ്ങള്‍ ഉള്‍ക്കൊണ്ട് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുമെന്നും മോദി.
യോഗത്തിൽ കേരളത്തെ പ്രത്യേകം പ്രശംസിച്ച് മോദി.കേരളത്തില്‍ നിന്ന് ആദ്യമായാണ് ഒരു ബി.ജെ.പി പ്രതിനിധി ജയിച്ചുവന്നത്. ഒട്ടേറെപ്പേർ ബലിദാനികളായെന്നും വിജയം സമീപത്തുണ്ടായില്ലെന്നും തലമുറകൾ പ്രയത്നിച്ചെന്നും മോദി പറഞ്ഞു. കർണാടകയിലും തെലങ്കാനയിലും തിരിച്ചടി മറികടന്നുവെന്നും ദക്ഷിണേന്ത്യ കരുത്തുകാട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





Leave a Reply