കാട്ടാന കടയുടെ ഷട്ടർ തകർത്തു
പുൽപ്പള്ളി: കുറിച്ചിപ്പറ്റയിൽ കാട്ടാന കടയുടെ ഷട്ടർ തകർത്തു. കുറിച്ചി പറ്റപുത്തനാറയിൽ ഷൈലേഷിൻ്റെ കടയുടെ ഷട്ടറാണ് ഇന്ന് രാവിലെ ആറ് മണിയോടെ തകർത്തത്. രാവിലെ കട തുറക്കാൻ എത്തിയ ഷൈലേഷും രാവിലെ നടക്കാനെത്തിയ വെങ്കിട ദാസും ആനയുടെ മുന്നിൽ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കടയോട് ചേർന്ന ഷൈലേഷിൻ്റെ വീട്ടിലെ പട്ടിക്കൂട് തകർത്ത ശേഷമാണ് കടയുടെ ഷട്ടർ തകർക്കുകയും കെട്ടിടത്തിൻ്റെ സൺസൈഡ് കൊമ്പ് കൊണ്ട് കുത്തി തകർക്കുകയും ചെയതത്.
പാക്കം വനത്തിൽ നിന്നും ഇറങ്ങിയ കൊമ്പൻ ആനയാണ് പ്രദേശത്ത് മണിക്കുറുകളോളം ഭീതി പരത്തിയത്. രാവിലെ പാൽ അളക്കാൻ ആളുകൾ എത്തുന്ന സ്ഥലത്തോട് ചേർന്ന കടയാണ് തകർത്തത് തുടർന്ന് നാട്ടുകാർ ഒച്ച എടുത്തതിനെ തുടർന്നാണ് ആന സമീപത്തെ കൃഷിയിടത്തിലേക്ക് കയറി പോയത്.





Leave a Reply