മാനന്തവാടി എമ്മാവൂസ് വില്ല സ്പെഷ്യൽ സ്കൂളിൽ ലഹരി വിരുദ്ധദിനാചരണം നടത്തി
മാനന്തവാടി: തോണിച്ചാൽ എമ്മാവൂസ് വില്ല സ്പെഷ്യൽ സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച “ഓപ്പറേഷൻ തൂഫാൻ” ഞങ്ങളും ഒപ്പമുണ്ട് എന്ന് പ്രഖ്യാപിച്ചുകൊണ്ട്, വൃക്ഷത്തിന്റെ ചിത്രത്തിൽ ചുവന്ന കളറിൽ സീൽ ചെയ്ത് മാനന്തവാടി എസ്.ഐ. സുനിൽ കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ എസ്.ഐ. മുർഷിദ് ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂൾ മാനേജർ ബ്രദർ പീറ്റർ ദാസ്, സ്കൂൾ പ്രിൻസിപ്പൽ സി. ജെസ്സി ഫ്രാൻസിസ്, സി. റിൻസി, അഞ്ജന, ഷൈനി എന്നിവർ സംസാരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുകയും, ഫ്ലാഷ് മോബ്, സംഘഗാനം തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.





Leave a Reply