രാഹുലിന് വയനാട്ടിൽ പകരം ആര്? പ്രിയങ്കയ്ക്ക് താൽപര്യം ഉത്തരേന്ത്യയിൽ തുടരാൻ
കൽപറ്റ: രാഹുൽ ഗാന്ധി വയനാട് ഒഴിയുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥിയെക്കുറിച്ചു ചർച്ച കൊഴുക്കുന്നു. ഔദ്യോഗികമായി ഒരു ചർച്ചയും തൽക്കാലം വേണ്ട എന്ന നിലപാടിലാണ് നേതൃത്വമെങ്കിലും പല കോണുകളിൽനിന്നു പല പേരുകളാണ് ഉയർന്നു വരുന്നത്. എം.എം ഹസൻ മുതൽ വി.ടി ബൽറാം വരെയുള്ളവരുടെ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്.
ബുധനാഴ്ച രാഹുൽ ഗാന്ധി വയനാട് സന്ദർശിക്കുന്ന വേളയിൽ വയനാട് ഒഴിയുമെന്ന കാര്യം പ്രഖ്യാപിക്കുമെന്നാണു കരുതുന്നത്. 17-ന് രാജി സമർപ്പിക്കും. ആറ് മാസത്തിനുള്ളിലായിരിക്കും ഉപതിരഞ്ഞെടുപ്പ്. അതിനാൽ തിരക്കിട്ട് സ്ഥാനാർഥി ചർച്ചകളിലേക്ക് കടക്കേണ്ടതില്ലെന്ന നിലപാടിലാണ് നേതൃത്വം.





Leave a Reply