സായാഹ്ന ഒപി അടിയന്തിരമായി പുനരാരംഭിക്കാനുള്ള നടപടി കൈക്കൊള്ളണം; മുസ്ലിം ലീഗ്
മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിൽ നിർത്തലാക്കിയ സായാഹ്ന ഒപി അടിയന്തിരമായി പുനരാരംഭിക്കാനുള്ള നടപടി കൈക്കൊള്ളണം എന്ന് മുസ്ലിം ലീഗ് മാനന്തവാടി മുനിസിപ്പൽ കമ്മറ്റി ആവശ്യപ്പെട്ടു.
ദിവസേനെ ആയിരക്കണക്കിന് രോഗികൾ ചികിത്സയ്ക്ക് എത്തുന്ന മെഡിക്കൽ കോളേജിൽ സായാഹ്ന ഒ.പി നിർത്തലാക്കിയത് ജനങ്ങൾക്ക് ചികിത്സ നിഷേധിക്കുന്നതിന് തുല്യമാണെന്നും ഒ.പി പുനരാംഭിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സൂപ്രണ്ടിന് നൽകിയ നിവേദനത്തിൽ മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.
സാംക്രമിക രോഗങ്ങൾ ഉൾപ്പെടെ പടർന്നു പിടിക്കുന്ന ഈ സമയത്താണ് സായാഹ്ന ഒപി നിർത്തലാക്കിയത്. ഉച്ച കഴിഞ്ഞു എത്തുന്ന മുഴുവൻ രോഗികളും തങ്ങളുടെ ചികിത്സക്ക് കാഷ്വാലിറ്റിയെ ആശ്രയിക്കേണ്ടി വരുന്നു. അത്യാസന്ന നിലയിലുള്ള രോഗികൾ ഏത് സമയത്തും എത്തുന്ന ക്യാഷ്വാലിറ്റിയിൽ സാധാരണ രോഗികൾ ഉൾപ്പെടെ ചികിത്സ തേടി എത്തുമ്പോൾ ക്യാഷ്വാലിററ്റിയിലെ തിരക്ക് വർധിക്കാനും എല്ലാവർക്കും ചികിത്സ കിട്ടാതാവുന്ന അവസ്ഥയും ഉണ്ടാവുന്നു. മേൽകാര്യത്തിൽ അടിയന്തിരമായി ഇടപെട്ട് വേണ്ട നടപടി ഉണ്ടാവണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടിയിലേക്ക് കടക്കുമെന്നും അറിയിച്ചു.





Leave a Reply