May 15, 2026

ബില്ലിൽ കുറവ് കണ്ടാൽ അത്ഭുതപ്പെടണ്ട; കെ എസ് ഇ ബി

0
20240611 163542
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: ഉപഭോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75 ശതമാനം എന്ന നിരക്കിൽ പലിശ ലഭിക്കുമെന്ന് കെ എസ് ഇ ബി അറിയിച്ചു. ഇത് എല്ലാ ഉപഭോക്താക്കൾക്കും മെയ് – ജൂൺ – ജൂലൈ മാസങ്ങളിലെ ബില്ലിൽ കുറവ് ചെയ്ത്‌ നൽകും. വൈദ്യുതി കണക്ഷൻ എടുക്കമ്പോൾ കണക്റ്റഡ് ലോഡ് അനുസരിച്ചും താരിഫ് കാറ്റഗറി അനുസരിച്ചും ക്യാഷ് ഡെപ്പോസിറ്റ് അട‌യ്ക്കേണ്ടതുണ്ട്.

 

ഇലക്ട്രിസിറ്റി സപ്ലൈ കോഡിലെ ചട്ടം 67(6) പ്രകാരം, രണ്ട്മാസ ബിൽ നൽകപ്പെടുന്ന ഉപഭോക്താവിന്, ശരാശരി പ്രതിമാസ ബിൽ തുകയുടെ മൂന്ന് ഇരട്ടിയും പ്രതിമാസ ബിൽ ലഭിക്കുന്നവർക്ക് ശരാശരി ബിൽ തുകയുടെ രണ്ടിരട്ടിയുമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി നിലനിർത്തേണ്ടത്. ഈ തുകയ്ക്ക് കെ എസ് ഇ ബി-ൽ ഓരോ സാമ്പത്തിക വർഷവും ആ വർഷം ഏപ്രിൽ ഒന്നാം തീയതി നിലവിലുള്ള ബാങ്ക് പലിശ നിരക്കിൽ പലിശ നൽകുന്നുണ്ട്. 2023-24 ൽ 6.75 ശതമാനം ആണ് പലിശ നിരക്ക്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *