May 2, 2026

തുടർച്ചയായ പുലിയുടെ ആക്രമണം; നടുക്കം മാറാതെ കാന്തൻപാറ

0
20240614 102825
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മേപ്പാടി കാന്തൻപാറ പ്രദേശത്തു വീണ്ടും പുലിയുടെ ആക്രമണം. വ്യാഴാഴ്‌ച പുലർച്ചെ റിപ്പൺ കാന്തൻപാറ മാങ്കുഴിയിൽ എം എക്സ് ജോർജിൻ്റെ ഒരു വയസ്സുള്ള പശുക്കുട്ടിയെ പുലി കൊലപ്പെടുത്തി. ഇദ്ദേഹത്തിൻ്റെ ഇതെ പ്രായത്തിലുള്ള മറ്റൊരു പശുക്കുട്ടിയെ രണ്ടാഴ്‌ച മുൻപും വളർത്തു നായയെ നാലു മാസം മുൻപും പുലി കൊലപ്പെടുത്തിയിരുന്നു.

 

സമീപത്തെ റാത്തപ്പിള്ളി ഷിജുവിന്റെ വളർത്തുനായയെ പുലി ആക്രമിച്ചു പരുക്കേൽപ്പിക്കുകയും ചെയ്‌തിരുന്നു. നിരന്തരം പുലി ശല്യമുള്ള ഇവിടെ ഭീതിയോടെയാണു കഴിയുന്നതെന്നു നാട്ടുകാർ പറയുന്നു. പ്രദേശത്തുകാർക്ക് ഇവിടെ മൃഗങ്ങളെ വളർത്താൻ കഴിയാത്ത സ്ഥിതിയാണ്. പുലിയുടെ മുൻപിൽ നിന്നു പലരും കഷ്ടിച്ച് രക്ഷപ്പെട്ട സംഭവങ്ങളും ഉണ്ട്. കാട്ടാന ശല്യത്തിനു പുറമെ പുലി ഭീഷണി കൂടി ആയതോടെ നാട്ടുകാർ ആശങ്കയിലാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *