കൽപ്പറ്റ റേഞ്ച് എക്സൈസ് ഓഫീസ് സന്ദർശിച്ച് കൊളവയൽ സ്കൂളിലെ വിദ്യാർത്ഥികൾ
കൽപ്പറ്റ: എക്സൈസ് ഓഫീസിന്റെ പ്രവർത്തനങ്ങൾ നേരിട്ടറിയുന്നതിനായി കൊളവയൽ സെന്റ് ജോർജ് എ.എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾ കൽപ്പറ്റ റേഞ്ച് എക്സൈസ് ഓഫീസ് സന്ദർശിച്ചു. സ്കൂളിൽ നടന്നുപോകുന്ന “ബിയോണ്ട് ദി ബസ് ” ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായായിരുന്നു സന്ദർശനം.
റേഞ്ച് ഓഫീസ് ഇൻസ്പെക്ടർ ജിഷ്ണു ജിയുടെ നേതൃത്വത്തിൽ നടന്ന സംവാദത്തിൽ എക്സൈസ് വകുപ്പിന്റെ ചുമതലകൾ, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, ഓഫീസ് സംവിധാനം, ഔദ്യോഗിക വാഹനം, യൂണിഫോം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾ ചോദിച്ചറിഞ്ഞു. കുട്ടികളുടെ സംശയങ്ങൾക്ക് ഇൻസ്പെക്ടർ വ്യക്തമായ മറുപടി നൽകുകയും ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിൽ കുട്ടികളുടെ പങ്ക് വളരെ നിർണായകമാണെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു. തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർക്കൊപ്പം കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ലഹരിക്കെതിരെ ഫ്ലാഷ് മോബും പ്രസംഗവും അവതരിപ്പിക്കുകയും ചെയ്തു.
സ്കൂൾ ഹെഡ്മിസ്ട്രസ് മിൻ സിമോൾ കെ. ജെ, അമ്പിളി ആന്റണി, ആൻസി ടി. എം, ഫിറോസ് പി, അരുന്ധതി പി. എം എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ചടങ്ങിനൊടുവിൽ എക്സൈസ് ഓഫീസർ അനിൽ കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.





Leave a Reply