‘പുനർജനി’ ലഹരി വിരുദ്ധ മാഗസിൻ ബത്തേരി എ.ഇ.ഒ. ഷിജിത കെ.ബി. പ്രകാശനം ചെയ്തു
പഴൂർ: സെന്റ് ആന്റണിസ് എ യു പി സ്കൂൾ പഴൂരിൽ ലഹരിക്കെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ ‘പുനർജനി’ ലഹരി വിരുദ്ധ മാഗസിൻ ബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷിജിത കെ.ബി. പ്രകാശനം ചെയ്തു. വിദ്യാലയ അങ്കണത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ അധികൃതരും അധ്യാപകരും വിദ്യാർത്ഥികളും മറ്റ് പ്രമുഖ വ്യക്തികളും സന്നിഹിതരായിരുന്നു. വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ എത്തിക്കുന്നതിനും അവരുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി പുറത്തിറക്കിയ മാഗസിന്റെ പ്രകാശനച്ചടങ്ങിൽ, ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും സമൂഹത്തിൽ അതിനെതിരെ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു.





Leave a Reply