May 3, 2026

വിജയോത്സവം സംഘടിപ്പിച്ചു

0
Img 20240614 Wa01312
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: കുപ്പാടി ഗവ ഹൈസ്കൂളിൽ നിന്നും എസ് എസ് എൽ സി, എൻ എം എം എസ്, എൽ എസ് എസ് പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ച് കൊണ്ടുള്ള വിജയോത്സവം സംഘടിപ്പിച്ചു. സ്കൂളിൽ നടന്ന ചടങ്ങ് നഗരസഭാ ചെയർമാൻ ടി കെ രമേശ്‌ ഉദ്ഘാടനം ചെയ്തു.

 

പി ടി എ പ്രസിഡന്റ് ലത്തീഫ് പി എസ് അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടോം ജോസ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ റഷീദ്, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സാലി പൗലോസ്, നഗരസഭ കൗൺസിലർമാരായ സംഷാദ് പി, പ്രിയവിനോദ്, എസ് രാധാകൃഷ്ണൻ, സുമതി പി കെ, മുൻ എച് എം ജോളിയാമ്മ മാത്യു, എസ് എം സി ചെയർമാൻ കെ വി മത്തായി, എം പി ടി എ പ്രസിഡണ്ട്‌ കവിത സന്തോഷ്‌, ഹെഡ്‌മിസ്ട്രെസ് റീത്ത ജോർജ്, സ്റ്റാഫ്‌ സെക്രട്ടറി റെജിമോൾ തുടങ്ങിയവർ സംസാരിച്ചു. വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും മോമെന്റോയും മെഡലും വിതരണം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *