May 3, 2026

ജനതാദൾ എസ് പഠനസാമഗ്രികൾ വിതരണം ചെയ്തു 

0
Img 20240614 Wa01162
By ന്യൂസ് വയനാട് ബ്യൂറോ

 

കണിയാമ്പറ്റ: വനിത ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കണിയാമ്പറ്റയിലെ ഗവ ചിൽഡ്രൻസ് ഹോംമിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ജെ.ഡി.എസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘കൈത്താങ്ങ്’ പരിപാടിയുടെ ഭാഗമായി സൗജന്യമായി

പഠനസാമഗ്രികൾ വിതരണം ചെയ്തു. ജനതാദൾ എസ് ദേശീയ സെക്രട്ടറി ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

 

സ്ഥാപനത്തിന്റെ സൂപ്രണ്ട് ഹസൈൻ എം.പി സാമഗ്രികൾ വിദ്യാർത്ഥികൾക്കു വേണ്ടി ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ്‌ കെ അസീസ് അധ്യക്ഷത വഹിച്ചു. പുത്തൂർ ഉമ്മർ,റെജി. കെ, ഉമ്മറലി സി എച്ച്‌, ശിശുക്ഷേമ സമിതി അംഗം മൊയ്തൂട്ടി മാസ്റ്റർ, അബ്ദുൽ റഷീദ് എം തുടങ്ങിയവർ പ്രസംഗിച്ചു. മഞ്ജു ജോർജ്, സിന്ധു വിനോദ്, സവിത, സിംല, ശ്യാംജിത്ത്, മനു പ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *