November 11, 2026

രാഹുൽ ജനാധിപത്യ മര്യാദ പാലിച്ചില്ല; എൽഡിഎഫ്‌

0
20240618 211946s19sysj
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:ജനാധിപത്യ മര്യാദ പാലിക്കാതെയാണ്‌ രാഹുൽ ഗാന്ധി വയനാട്‌ മണ്ഡലം ഉപേക്ഷിച്ചതെന്ന്‌ എൽഡിഎഫ്‌ വയനാട്‌ പാർലമെന്റ്‌ മണ്ഡലം കമ്മിറ്റി ആരോപിച്ചു.

വയനാട്ടിൽ ജനവിധി തേടിയപ്പോൾ റായ്‌ബറേലിയിൽ മത്സരിക്കുന്ന വിവരം വോട്ടർമാരിൽനിന്ന്‌ മറച്ചുവച്ചു. ജനങ്ങളെ വിശ്വാസത്തിലെടുത്തി ല്ല രണ്ടാമതൊരു മണ്ഡലത്തിൽ മത്സരിക്കുമെന്ന്‌ പറയാനുള്ള ധാർമികത കാണിച്ചില്ല. രാഹുൽ നിലപാട്‌ വ്യക്തമാക്കണമെന്ന്‌ തെരഞ്ഞെടുപ്പ്‌ സമയത്തുതന്നെ എൽഡിഎഫ്‌ ആവശ്യപ്പെട്ടിരുന്നതാണ്‌. എന്നാൽ ജനങ്ങളോട്‌ ഏറ്റവും ചെറിയ പ്രതിബദ്ധതപോലും കാണിച്ചില്ല.

മുൻകൂട്ടി തീരുമാനിച്ചപ്രകാരം ഇപ്പോൾ വയനാട്‌ മണ്ഡലം ഉപേക്ഷിച്ചു.വയനാട്‌ തന്റെ കുടുംബമാണെന്നും ഉപേക്ഷിക്കില്ലെന്നുമാണ്‌ അദ്ദേഹം പറഞ്ഞിരുന്നത്‌. മറ്റു പ്രഖ്യാപനങ്ങൾപോലെ ഇതും പാഴ്‌വാക്കായി.

2019- ലെ തെരഞ്ഞെടുപ്പിൽ അമേഠിയിൽ തോറ്റപ്പോൾ വയനാട്‌ നൽകിയ പിന്തുണയിലാണ്‌ എംപിയായത്‌. രാഹുൽ ഏറ്റവും പ്രതിസന്ധി നേരിട്ടകാലത്ത്‌ കൂടെനിന്ന ജനതയാണ്‌ വയനാട്ടിലേത്. അവരോട്‌ ഒരു മമതയും കാണിക്കാതെയാണ്‌ മണ്ഡലം ഉപേക്ഷിച്ചത്‌. ഇത്‌ വോട്ടർമാർ തിരിച്ചറിയണമെന്നും എൽ ഡി എഫ്.

 

 

രാഹുൽ വാഗ്‌ദാനങ്ങൾ പാലിക്കാതെയാണ്‌ ചുരമിറങ്ങിയതെന്നും ദേശീയപാതയിലെ രാത്രിയാത്ര നിരോധനം, വയനാട്‌ റെയിൽവേ, ചുരം ബദൽ പാത, വന്യമൃഗശല്യം എന്നീ പ്രധാന പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണുമെന്നായിരുന്നു 2019-ലെ തെരഞ്ഞടുപ്പിലെ വാഗ്‌ദാനങ്ങളെന്നും എൽ ഡി എഫ് പറഞ്ഞു.

 

കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇത് ആവർത്തിച്ചു, ഇവയൊന്നും പരിഹരിക്കാനുള്ള ഒരിടപെടലും നടത്താതെയാണ്‌ മണ്ഡലം ഒഴിവാക്കി ഉപതെരഞ്ഞെടുപ്പിലേക്ക്‌ നാടിനെ തള്ളിവിട്ടതെന്നും എൽഡിഎഫ്‌ പാർലമെന്റ്‌ മണ്ഡലം കമ്മിറ്റി ചെയർമാൻ സി കെ ശശീന്ദ്രനും കൺവീനർ ടി വി ബാലനും പ്രസ്‌താവനയിൽ പറഞ്ഞു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *