വായന ദിന -മാസാചരണം ഉദ്ഘാടനം ചെയ്തു*
നെടുമ്പാല: നെടുമ്പാല ജി എൽ പി സ്കൂളിൽ പി എൻ പണിക്കർ അനുസ്മരണവും വായനാദിന മാസാചരണ ഉദ്ഘാടനവും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ജയ്സൺ കെ. ദേവസ്യ ഉദ്ഘാടനം ചെയ്തു.
ഉപ്പുപാറ ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സ്കൂളിലേക്ക് സ്പോൺസർ ചെയ്ത മാതൃഭൂമി ദിനപത്രത്തിന്റെ കോപ്പി ക്ലബ്ബ് ഭാരവാഹികളായ ബെന്നി വി എസ്, നാസർ ടി കെ എന്നിവരിൽ നിന്നും സ്കൂൾ അധികൃതരും, വിദ്യാർത്ഥി പ്രതിനിധികളും ചേർന്ന് ഏറ്റുവാങ്ങി.
വായനാദിന പ്രതിജ്ഞയും ലൈബ്രറി പുസ്തക വിതരണതിന്റെ ഉത്ഘാടനവും ചടങ്ങിൽ നടത്തി. ജൂൺ 19 മുതൽ ജൂലൈ 28 വരെ വായന മാസാചരണവുമായി ബന്ധപ്പെട്ട് വിപുലമായ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
അധ്യാപകരായ ലീന, രഹന, സജീഷ് എന്നിവരും വിദ്യാർത്ഥി പ്രതിനിധികളായ നവീൻ, മുഹമ്മദ് ഷാഹിദ്, മിൻഹ ഷെറിൻ,അഭിരാമി, നിവേദ്യ എന്നിവരും നേതൃത്വം നൽകി.





Leave a Reply