June 3, 2026

സ്പോര്‍ട്സ് ഹോസ്റ്റല്‍ പ്രവേശനം: സെലക്ഷന്‍ ട്രയല്‍സ് 25-ന്

0
Img 20240619 Wa02332
By ന്യൂസ് വയനാട് ബ്യൂറോ

 

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴിലുള്ള സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലേക്ക് പി.ജി പ്രവേശനത്തിന് സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നു. അതത് കായികയിനങ്ങളില്‍ നാഷണല്‍ മെഡല്‍ നേടിയ താരങ്ങള്‍ ജൂണ്‍ 25-ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സെലക്ഷന്‍ പങ്കെടുക്കണം. അത്ലറ്റിക്സ്, ഫുട്ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ്ബോള്‍, സ്വിമ്മിംഗ്, തയ്ക്വോണ്ടോ, കബഡി, ഗുസ്തി, ആര്‍ച്ചറി, ബോക്സിങ്, സൈക്ലിങ്, ഫെന്‍സിങ്, ഹാന്റ്ബോള്‍, ഹോക്കി, ജൂഡോ, കനോയിങ് ആന്‍ഡ് കയാക്കിങ്, ഖോ-ഖോ, നെറ്റ്ബോള്‍, വെയ്റ്റ്ലിഫ്റ്റിങ്, റോയിങ്, സോഫ്റ്റ്ബോള്‍ ഇനങ്ങളിലാണ് സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നത്. പങ്കെടുക്കുന്നവര്‍ അന്നേ ദിവസം രാവിലെ 8 ന് സ്പോര്‍ട്സ് കിറ്റ്, അസല്‍ സര്‍ട്ടിഫിക്കറ്റുമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തണം. വിദ്യാഭ്യാസ യോഗ്യത, കായിക മികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ജൂണ്‍ 20 നകം സെക്രട്ടറി, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍, തിരുവനന്തപുരം-1 വിലാസത്തിലോ, keralasportscouncil@gmail.com ലോ നല്‍കണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *