പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 3 വയസുകാരൻ മരിച്ചു
അഞ്ചുകുന്ന്: അഞ്ചുകുന്ന് ഡോക്‌ടർപടി വൈശ്യമ്പത്ത് അൽത്താഫിന്റേയും സഫീറയുടേയും മകൻ മുഹമ്മദ് അസാൻ (3) ആണ് പൊള്ളലേറ്റ് മരിച്ചത്. ജൂൺ 9 ന് വൈകിട്ട് ചൂടുവെള്ളം നിറച്ച ബക്കറ്റിൽ വീണാണ് കുഞ്ഞിന് പൊള്ളലേറ്റത്. തുടർന്ന് കുട്ടിയെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
പൊള്ളൽ ഗുരുതരമായതിനാൽ കുഞ്ഞിനെ വിദഗ്‌ധ ചികിത്സാർത്ഥം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തിരുന്നു. എന്നാൽ കുഞ്ഞിനെ നാട്ടുവൈദ്യനെ കാണിച്ച് ചികിത്സ നൽകി വരികയായിരുന്നു. തുടർന്ന് കുറവ് ഇല്ലാത്തതിനാൽ ജൂൺ 18ന് മാനന്തവാടി മെഡിക്കൽ കോളേജിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിക്കുകയായിരുന്നു.
എന്നാൽ ഇന്ന് രാവിലെ കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ആദിൽ, അഥീല എന്നിവർ സഹോദരങ്ങളാണ്.





Leave a Reply