ജനങ്ങളില്‍ ഭീതി പരത്തിയ കടുവ വനംവകുപ്പിന്റെ കൂട്ടിലായി
കേണിച്ചിറ: പൂതാടി പഞ്ചായത്തിലെ എടക്കാടും സമീപ പ്രദേശങ്ങളിലുമായി നാലു പശുക്കളെ കൊല്ലുകയും ജനങ്ങളില്‍ ഭീതി പരത്തുകയും ചെയ്ത കടുവ കൂട്ടിലായി.പള്ളി താഴെ കിഴക്കേൽ സാബുവിന്റെ വീടിന് സമീപം വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഇന്നലെ രാത്രി 11 മണിയോടെ കടുവ അകപ്പെട്ടത്. കൂട്ടിലായ ആണ് കടുവയ്ക്ക് 10 വയസ് മതിക്കും. ഇതിനെ പിന്നീട് കുപ്പാടി പച്ചാടിയിലെ വന്യമൃഗ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. ഇന്ന് വിശദമായ നീരിക്ഷണം നടത്തിയശേഷം തുടര്‍ നടപടി സ്വീകരിക്കും. കടുവ കൂട്ടിലായത് പ്രദേശവാസികള്‍ക്ക് ആശ്വാസമായി. പിടിക്കാന്‍ കൂട് വച്ചതിനുശേഷമാണ് കടുവ മൂന്നു പശുക്കളെ കൊന്നത്. ഇതേത്തുടര്‍ന്ന് കടുവയെ മയക്കുവടിവച്ച് പിടിക്കാന്‍ ഇന്നലെ ചീഫ് വൈല്‍ഡ് വാര്ഡന് ഉത്തരവായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് പശുക്കളെ കൊന്ന തൊഴുത്തിനു സമീപം രാത്രി വൈകി കടുവ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൂട്ടിലായത്.





Leave a Reply