വായനാ പക്ഷാചരണവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു

കൽപ്പറ്റ : എ.കെ.ജി ഗ്രന്ഥശാല ബേങ്ക്കുന്ന് സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വായനാ പക്ഷാചരണവും എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. ഗ്രന്ഥശാല പ്രസിഡണ്ട് പി.ജി സജേഷ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് രവീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കുപ്പാടിത്തറ എസ്എ എൽ പി സ്കൂൾ എച് എം മെജോഷ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ സർഗ്ഗോൽത്സവത്തിൽ മോണൊ ആക്ടിൽ രണ്ടാം സ്ഥാനം നേടിയ അശ്വിനി സതീഷിന് ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം കെ എം രാഘവൻ ഉപഹാരം നൽകി.
ഗ്രന്ഥശാല പ്രദേശത്തെ SSLC വിജയികളായ 18 പേരെയും ഹയർ സെക്കണ്ടറി വിഭാഗത്തിൽ വിജയിച്ച 16 പേരെയും ചടങ്ങിൽ അനുമോദിച്ചു. മുണ്ടക്കുറ്റി ഗ്രാമീണ ഗ്രന്ഥശാല പ്രസിഡണ്ട് ഉസ്മാൻ കൊട്ടാരം ഹരീഷ് സിവി സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി ഉമേഷ് ടി യു സ്വാഗതവും എ ആർ റോബർട്ട് നന്ദിയും പറഞ്ഞു.
Leave a Reply