മലങ്കരക്കുന്ന് പള്ളിയില്‍ പരി. യല്‍ദോ മോര്‍ ബസ്സേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാളിന് കൊടിയേറി

ബത്തേരി: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മലബാര്‍ ഭദ്രാസനത്തിലെ ആദ്യ ദൈവാലയമായ മലങ്കരക്കുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ യല്‍ദോ മോര്‍ ബസ്സേലിയോസ് ബാവയുടെ 340-ാം ഓര്‍മ്മപ്പെരുന്നാളിന് ആരംഭം കുറിച്ചുകൊണ്ട് വികാരി ഫാ. വിപിൻ കുരുമോളത്ത് കൊടി ഉയർത്തി. 2025 ഒക്ടോബർ 2, 3 (വ്യാഴം, വെള്ളി) തീയതികളില്‍ മലബാർ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് മുഖ്യ കാര്‍മ്മികത്വത്തില്‍ ആണ് പെരുന്നാൾ നടത്തപ്പെടുക.
മലബാറില്‍ പരി. യല്‍ദോ മോര്‍ ബസ്സേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആദ്യമായി ആരംഭിച്ചത് ഈ ദൈവാലയത്തിലാണ്. ആദ്യകാല കുടിയേറ്റക്കാരും അവരുടെ പിന്തുടര്‍ച്ചക്കാരും ഒരുമിച്ചുചേരുന്ന ദിവസങ്ങളാണ് മലങ്കരക്കുന്നിലെ പെരുന്നാള്‍. പരിശുദ്ധന്റെ തിരുശേഷിപ്പ് സ്ഥാപിച്ചിരിക്കുന്ന ഈ ദൈവാലയം നാനാജാതിമതസ്ഥരായ ആളുകള്‍ക്ക് ആശ്രയകേന്ദ്രമാണ്.ഒക്ടോബര്‍ 2-ാം തീയതി വൈകിട്ട് 4.00 മണിക്ക് സേബല്‍ത്തോ കുടുംബയൂണിറ്റുകളുടെ സുവിശേഷ ഗാന സായാഹ്നം 5.30ന് അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്തായി സ്വീകരണം 6.00 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥന, തുടര്‍ന്ന് 7.00 മണിക്ക് പ്രസംഗം, 7.30ന് പരിശുദ്ധ എൽദോ മോർ ബസേലിയോസ് ബാവായുടെ നാമത്തിലുള്ള കോളിയാടി കുരിശങ്കയിലേക്ക് വർണ്ണ ശബളമായ പ്രദക്ഷിണം, 9.00
മണിക്ക് ആശീര്‍വ്വാദം. 9.15ന് സ്‌നേഹവിരുന്ന്.
ഒക്ടോബര്‍ 3-ാം തീയതി രാവിലെ 7.30ന് പ്രഭാത പ്രാര്‍ത്ഥന, 8.30ന് അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തിലും ബഹു. വൈദീകരുടെ സഹ കാര്‍മ്മികത്വത്തിലും വി. മൂന്നിന്മേല്‍ കുര്‍ബാന. വി. കുര്‍ബാന മദ്ധ്യേ പരി. യല്‍ദോ മോര്‍ ബസ്സേലിയോസ് ബാവയുടെ തിരുശേഷിപ്പ് പേടകത്തില്‍നിന്ന് പ്രര്‍ത്ഥനാനിര്‍ഭരമായി പുറത്തെടുക്കുന്നു. വിശ്വാസികള്‍ക്ക് തിരുശേഷിപ്പ് വണങ്ങി അനുഗ്രഹം പ്രാപിക്കുവാന്‍ സൗകര്യം ഉണ്ടായിരിക്കും. തുടര്‍ന്ന് SSLC, PLUS TWO പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും A+ നേടിയവരെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ആദരിക്കും, 11.15ന് ആഘോഷമായ പെരുന്നാള്‍ പ്രദക്ഷിണം താഴെ കുരിശിങ്കലേക്ക് നടത്തപ്പെടുന്നു. പെരുന്നാള്‍ ആശീര്‍വ്വാദത്തിനു ശേഷം ഉച്ചയ്ക്ക് 12.15ന് പെരുന്നാളില്‍ സബന്ധിക്കുന്ന എല്ലാ വിശ്വാസികള്‍ക്കും പൊതുസദ്യ ക്രമീകരിക്കുന്നു. തുടര്‍ന്ന് 1 മണിക്ക് കൊടിഇറക്കുന്നതോടുക്കൂടി പെരുന്നാള്‍ ശുശ്രൂഷകള്‍ സമാപിക്കും. ട്രസ്റ്റിമാരായ പൗലോസ് പഴമ്പിള്ളിൽ, ഗീസ് തേനുങ്കൽ, സെക്രട്ടറിമാരായ അവറാച്ചൻ പെരിങ്ങാട്ടയിൽ, തോമസ് മുണ്ടക്കൽ, സിബിൻ മറ്റത്തിൽ എന്നിവർ പെരുന്നാൾ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും..
Leave a Reply