വയനാട് ജില്ലയില്‍ പന്നിയിറച്ചി വില ഏകീകരിക്കാന്‍ തീരുമാനം

മാനന്തവാടി: വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പന്നിയിറച്ചി പല വിലകളില്‍ വില്‍ക്കുന്നത് വ്യാപാരികള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ക്കിടയാക്കിയതിനെ തുടര്‍ന്ന് സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ പിഗ്ഗ് ഫാര്‍മേഴ്സ് അസോസിയേഷന്‍ , പന്നിമാംസ വ്യാപാരികള്‍ എന്നിവരെയുള്‍പ്പെടുത്തി മാനന്തവാടിയില്‍ യോഗം ചേര്‍ന്നു. മാനന്തവാടി, പുല്‍പ്പള്ളി ബത്തേരി, വൈത്തിരി , അമ്പലവയല്‍ തുടങ്ങി വിവിധ ഭാഗങ്ങളിലെ കര്‍ഷകരും വ്യാപാരികളും യോഗത്തിനെത്തിയിരുന്നു.ഒരു കിലോ പന്നിയിറച്ചിയുടെ വില 350 രൂപയായി നിജപ്പെടുത്തി.വില ഏകീകരണം ഒക്ടോബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും.വില ഏകീകരണത്തിന് മുമ്പ് ഒരു കിലോ പന്നിമാംസത്തിന് 350 മുതല്‍ 380 രൂപ വരെയായിരുന്നു ഈടാക്കിയിരുന്നത്. ഒരു സ്ഥലത്ത് തന്നെ പല വിലകളിലുള്ള വില്‍പ്പന കഴിഞ്ഞ ദിവസങ്ങളില്‍ തര്‍ക്കങ്ങള്‍ക്കും തുടര്‍ന്ന് ചര്‍ച്ചയിലേക്കും വഴി തുറക്കുകയായിരുന്നു. വില ഏകീകരണത്തോടെ ജില്ലയിലെല്ലായിടത്തും 350 രൂപയ്ക്ക് പന്നിയിറച്ചി ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി എം.ആര്‍. സുരേഷ്, വൈസ് പ്രസിഡന്റ് ശ്രീധരന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.എം. സലീം, കെ.ജി. സുനില്‍ പിഗ് ഫാര്‍മേഴ്സ് സംസ്ഥാന സെക്രട്ടറി വിശ്വപ്രകാശ്, ജില്ലാ സെക്രട്ടറി ഷിജോ , പിഗ് മീറ്റ് മെര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് റെജി എടത്തറ, സെക്രട്ടറി എം. സനല്‍ , ഷാജി മാനന്തവാടി, ഷാനില്‍ പുല്‍പ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.
Leave a Reply