വായനശാല, ക്ലബ് നവീകരണത്തിന് അഞ്ച് ലക്ഷം രൂപ വകയിരുത്തി; മാനന്തവാടി നഗരസഭ
മാനന്തവാടി: നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വായനശാലകൾ, ക്ലബ്ബുകൾ, സാംസ്കാരിക നിലയങ്ങൾ എന്നിവയ്ക്കായി ഫർണിച്ചർ വാങ്ങി നൽകുന്നതിന് 5 ലക്ഷം രൂപ വകയിരുത്തി. ഫർണിച്ചറുകളുടെ വിതരണ ഉദ്ഘാടനം വരുടിമൂല സാംസ്കാരിക നിലയത്തിൽ വെച്ച് നഗരസഭാ ചെയർപേഴ്സൺ സി കെ രത്നവല്ലി നടത്തി.
യോഗത്തിൽ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ തങ്കമണി സ്വാഗതം പറഞ്ഞു. സ്ഥാപനങ്ങളുടെ ആവശ്യപ്രകാരം 900 ത്തോളം കസേരകൾ വാങ്ങി നൽകി.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലേഖ രാജീവൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി വി എസ് മൂസ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പാത്തുമ്മ, വിദ്യാഭ്യാസ കലാകായിക സാംസ്കാരിക കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കറ്റ് സിന്ധു സെബാസ്റ്റ്യൻ, കൗൺസിലർമാരായ വി ആർ പ്രവീജ്, പി എം ബെന്നി, സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply