May 22, 2026

Breaking News: വിഷ മദ്യദുരന്തം: പ്രധാന പ്രതി സന്തോഷ് അറസ്റ്റിൽ: സജിത്തിനെ വധിക്കലായിരുന്നു ലക്ഷ്യം: മരണകാരണം പൊട്ടാസ്യം സൈനഡ്.

0
IMG_20181008_112058
By ന്യൂസ് വയനാട് ബ്യൂറോ
സജിത്തിനെ വധിക്കാനായിരുന്നു സന്തോഷിന്റെ ലക്ഷ്യം.
മാനന്തവാടി: വെള്ളമുണ്ട വാരാമ്പറ്റ  കൊച്ചാറയിലെ  വിഷമദ്യം കഴിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ മാനന്തവാടി എസ്.എം എസ് ഡിവൈ.എസ്പി കുബേരൻ നമ്പൂതിരി  എറണാകുളം പറവൂർ സ്വദേശി മാനന്തവാടി ആറാട്ടുത്തറയിൽതമാസിക്കുന്ന സന്തോഷ് (45) നെ . അറസ്റ്റ് ചെയ്തത്..സന്തോഷാണ് പ്രധാന പ്രതി .  2014 അളിയനായ സതീശൻ എന്ന യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് കാരണക്കാരൻ സജിത്താണന്ന്  തിരിച്ചറിഞ സന്തോഷ്   സജിത്തിനെ വധിക്കാൻ തീരുമാനിച്ചത്.
 സജിത്താണ് ദുരന്തത്തിന് കാരണമായ മദ്യം വെള്ള മുണ്ട മെതക്കരയിലെ കാവുംകുന്ന് കൊച്ചാറകോളനിൽ എത്തിച്ചത് .മദ്യം കഴിച്ച് തികന്നായി (72) മകൻ പ്രമോദ് (35) ബന്ധുവായ പ്രസാദ് (37) എന്നിവരാണ് മരിച്ചത്.സജിത്തിന് മദ്യം നൽകിയത് മാനന്തവാടിയിലെ സ്വർണ്ണ പണിക്കരനായ സന്തോഷാണ്. നിരപരാധികളായ മൂന്ന് പേരുടെ ജീവനാണ് വിഷമദ്യം വർന്നത്.കഴിഞ്ഞ ബുധനാഴ്ചയാന്ന് സജിത്ത് മന്ത്രച്ചരട് കെട്ടുന്നതിന് തികന്നായിയുടെ വീട്ടിൽ മദ്യവുമായി എത്തിയത്. മദ്യം കഴിച്ചതിച്ച തികന്നായി  കുഴഞ്ഞു വിണ് മരിക്കുകയായിരുന്നു. തികന്നായിയുടെ മൃതദേഹം മറവ് ചെയ്യുന്നതിള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് മകൻ പ്രമോദും ബന്ധു പ്രസാദും കുപ്പിയിൽ ബാക്കിയുള്ള മദ്യം കഴിച്ചത് ഇവരും ഉടൻ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ഡോക്ടറുടെ പ്രാഥമിക റിപ്പോർട്ടിലാണ് കാരണം പൊട്ടാസ്യം സയനൈഡ് ആണന്ന് പോലീസ് പറഞ്ഞു. സജിത്തിനെതിരെ കേസ് എടുത്തിട്ടില്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *