IMG-20180929-WA0093

കോട്ടത്തറയിലെ കർഷകർ അതിജീവനത്തിനുള്ള സമരം തുടങ്ങുന്നു: ഒക്ടോബർ രണ്ടിന് വെണ്ണിയോട് കർഷക സമരാഗ്നി .

A website like itplus.ae will provide you with the highest quality in the industry.   കല്‍പറ്റ-  വയനാട്ടില്‍  പ്രളയത്തില്‍ ഏറ്റവും കുടുതല്‍ കെടുതികളുണ്ടായ കോട്ടത്തറ പഞ്ചായത്തിലെ കര്‍ഷകജനത അതീജീവന പദ്ധതികള്‍ക്കായി പ്രക്ഷോഭം തുടങ്ങുന്നു. കര്‍ഷക പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ കേരള കര്‍ഷക മുന്നണിയുടെ നേതൃത്വത്തിലാണ് സമരത്തിനു ഒരുക്കം. പ്രക്ഷോഭത്തിനു മുന്നോടിയായി പഞ്ചായത്ത്…

അദ്ധ്യാപക നിയമനം: കൂടിക്കാഴ്ച മൂന്നിന് .

    കാക്കവയല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്്കൂളില്‍ ഒഴിവുള്ള ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ (ഹയര്‍ സെക്കണ്ടറി വിഭാഗം) ദിവസവേതന അടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിക്കുന്നു. ഇന്റര്‍വ്യൂ ഒക്ടോബര്‍ മൂന്നിന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.

batheri

അംഗന്‍വാടി കുട്ടികള്‍ക്ക് ബാഗും കുടയും വിതരണം ചെയ്തു

സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ 42 അംഗന്‍വാടികളിലെ എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് ബാഗും കുടയും വിതരണം ചെയ്തു.വിതരണോദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.എല്‍ സാബു നിര്‍വ്വഹിച്ചു. സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പി.കെ സുമതി അദ്ധ്യക്ഷത വഹിച്ചു. അംഗണ്‍വാടികള്‍ക്കുളള മിക് സിയും ചടങ്ങില്‍ വിതരണം ചെയ്തു.സ്ഥിരം സമിതി അംഗങ്ങളായ സി.കെ സഹദേവന്‍, ബാബു അബ്ദുള്‍ റഹ്മാന്‍, കൗണ്‍സിലര്‍മാരായ കെ.…

പ്രളയം: വ്യവസായ സംരംഭങ്ങളുടെ വിവരശേഖരണം നടത്തുന്നു.

കാലവര്‍ഷക്കെടുതി ബാധിച്ച വ്യവസായ സംരംഭങ്ങളുടെ അപേക്ഷകള്‍ മുട്ടില്‍ ജില്ലാ വ്യവസായ ഓഫീസിലും മാനന്തവാടി, വൈത്തിരി താലൂക്ക് വ്യവസായ ഓഫീസുകളിലും നല്‍കാം.  ഫോണ്‍ 04936 202585.

ഭൂമിയിന്മേലുള്ള അവകാശം: രേഖകള്‍ ഹാജരാക്കണം

വൈത്തിരി താലൂക്കില്‍ കോട്ടത്തറ വില്ലേജിലെ കുറുമ്പാലകോട്ടയില്‍ ബ്ലോക്ക് 9 റീ.സ. 50 ല്‍പ്പെട്ട സര്‍വെ നമ്പറില്‍ ഭൂമി കൈവശം വെക്കുന്നവര്‍ ഭൂമിയിന്മേലുള്ള അവകാശം തെളിയിക്കുന്ന രേഖകളുമായി ഒക്‌ടോബര്‍ 5 ന് കോട്ടത്തറ വില്ലേജ് ഓഫീസില്‍ പരിശോധനയ്ക്കായി ഹാജരാകണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടിക പുതുക്കുന്നു

സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ 8 കരുവള്ളിക്കുന്ന് വാര്‍ഡിലുണ്ടായ ആകസ്മിക ഒഴിവ് നികത്തുന്നതിന് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതിലേക്ക് വാര്‍ഡിലെ കരട് വോട്ടര്‍ പട്ടിക പുതുക്കുന്നു.  വോട്ടര്‍ പട്ടികയുടെ കരട് പ്രസിദ്ധീകരണം ഒക്‌ടോബര്‍ 1. അവകാശവാദമോ ആക്ഷേപമോ നല്‍കുന്നതിനുള്ള അവസാന തീയതി ഒക്‌ടോബര്‍ 15. തീര്‍പ്പ് കല്‍പ്പിക്കുന്നതിലനുള്ള  അവസാന തീയതി ഒക്‌ടോബര്‍ 25. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം 27. …

ബത്തേരി മലങ്കരകുന്ന് പെരുന്നാൾ ഒക്ടോബർ 2, 3 തീയതികളിൽ

സുല്‍ത്താന്‍ ബത്തേരി : മഹാപരിശുദ്ധനായ യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പിനാല്‍ അനുഗ്രീതമായ മലബാറിലെ ആദ്യ ദൈവാലയമായ മലങ്കരക്കുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരി. യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറയാസ് മോര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തിലും ബഹു. വൈദീക ശ്രേഷ്ഠരുടെ സഹ കാര്‍മ്മികത്വത്തിലും ആചരിക്കുന്നു.…

IMG-20180930-WA0140

പാർട്ടി പിന്തുണയോടെ തിരിച്ചെത്തി: വിജയൻ ചെറുകര സി .പി.ഐ വയനാട് ജില്ലാ സെക്രട്ടറി

മാനന്തവാടി: സിപിഐ ജില്ലാ സെക്രട്ടറിയായി വിജയൻ ചെറുകര തിരിച്ചെത്തി. 2018 ഏപ്രിൽ 2ന് ഒരു സ്വകാര്യ ചാനൽ ഒളിക്യാമറ വാർത്ത പുറത്ത് വിട്ടതിനെ തുടർന്ന് വിജയൻ ചെറുകര സ്വയം സെക്രട്ടറി സ്ഥാനത്ത് മാറിനിൽക്കുന്നതിന് പാർട്ടി നേതൃത്വത്തെ സമീപിക്കുകയായിരുന്നു. തുടർന്ന് ചേർന്ന സി.പി.ഐജില്ലാ  കൗൺസിൽ യോഗത്തിൽ സെക്രട്ടറിയുടെ ചുമതല സി പി ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗവും…

Jilla-vikasana-samithi-yogam

വയനാട്ടിൽ വാര്‍ഷിക പദ്ധതി നിര്‍വ്വഹണത്തില്‍ 43 ശതമാനം പുരോഗതി

  പ്രളയക്കെടുതികള്‍ക്കിടയിലും വകുപ്പുകളുടെ വാര്‍ഷിക പദ്ധതി നിര്‍വ്വഹണത്തില്‍ 43 ശതമാനം പുരോഗതി കൈവരിച്ചതായി കളകട്രേറ്റില്‍ നടന്ന ജില്ലാ വികസന സമിതി യോഗം വിലയിരുത്തി. പദ്ധതിയിനത്തില്‍  നാല്‍പ്പതോളം വകുപ്പുകള്‍ക്ക് ലഭിച്ച 227.43 കോടി രൂപയില്‍ 97.53 കോടി രൂപയാണ് ആഗസ്റ്റ് 31 വരെ ചിലവഴിച്ചത്. പൂര്‍ണ്ണ കേന്ദ്രവിഷ്‌കൃത പദ്ധതികളില്‍ 46.88 ശതമാനം  നിര്‍വ്വഹണ പുരോഗതിയും നേടിയിട്ടുണ്ട്. ഈ…

20180928_181609

വനമർമ്മരങ്ങൾ ഡിജിറ്റൽ എക്സിബിഷൻ സംഘടിപ്പിച്ചു.

വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും ബെറ്റർ ഫോട്ടോഗ്രഫി ദേശീയ പുരസ്കാര ജേതാവുമായ ഷബീർ തുറയ്ക്കലിന്റെ ചിത്രങ്ങളുടെ ഡിജിറ്റൽ എക്സിബിഷൻ സംഘടിപ്പിച്ചു.മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഗ്രന്ഥാലയം ഹാളിലാണ് പ്രദർശനം സംഘടിപ്പിച്ചത്.ഫോട്ടോഗ്രഫിയുടെ വിവിധ മേഖലകൾ പരിചയപ്പെടുത്തുന്ന ചിത്രങ്ങൾ, വനം വന്യജീവികൾ, പരിസ്ഥിതി സംരക്ഷണത്തിന്റെ  പ്രാധാന്യം സൂക്ഷ്മമായി ചിത്രീകരിച്ച ഫോട്ടോകൾ എന്നിവയാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയത്. കണ്ണൂർ സർവകലാശാല…