chw-unaisally

ദേശീയ പാതയിൽ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മെഡിക്കൽ കോളേജിലേക്കുള്ള വഴി മധ്യേ മരിച്ചു

കാറിടിച്ച് യുവാവ് മരിച്ചു. കല്‍പ്പറ്റ: കാറിടിച്ച് യുവാവ് മരിച്ചു. വൈത്തിരി  കോളിച്ചാല്‍ പാറമ്മല്‍ വീട്ടില്‍ ഹനീഫയുടെ മകന്‍ ഉനൈസലി (25)യാണ് മരിച്ചത്. മീനങ്ങാടി ചില്ലിംഗ് പ്ലാന്റിന് സമീപത്ത് ബുധനാഴ്ച  ഉച്ചക്കാണ് അപകടമുണ്ടായത്. മെസ് ഹൗസില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം സമീപത്തുണ്ടായിരുന്ന ഗുഡ്‌സ് വാഹനത്തിലേക്ക് കയറാനായി പോകുന്നതിനിടെ എതിരെ വന്ന കാറിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഉനൈസലിയെ…

IMG-20181031-WA0510

യുവജനയാത്ര സ്മാരകമായി കാരുണ്യ ഭവനം: മാതൃകയായി യൂത്ത് ലീഗ്.

: യൂത്ത് ലീഗ് യുവജന യാത്രയുടെ ഓര്‍മ്മക്കായി, കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് തലചായ്ക്കാന്‍ കൂരയൊരുക്കാനൊരുങ്ങുകയാണ് വയനാട് ജില്ലാ യൂത്ത് ലീഗ് കമ്മിറ്റി. ഭവന നിര്‍മ്മാണത്തിലേക്കുള്ള  നാദാപുരം മുസ്‌ലിം ലീഗ് റിലീഫ് കൂട്ടായ്മയുടെ സഹായം സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി വി വി മുഹമ്മദലിയില്‍ നിന്നും സംസ്ഥാന പ്രസിഡന്‍റ് മുനവ്വറലി ശിഹാബ് തങ്ങള്‍…

IMG_20181031_183813

പേര്യ റോഡ്: തിങ്കളാഴ്ച ജോലി തുടങ്ങുമെന്ന് വരയാൽ നാട്ടുകൂട്ടത്തിന് എം.എൽ. എ.യുടെ ഉറപ്പ്

പേര്യ റോഡിന്റെ   ജോലി തിങ്കളാഴ്ച തുടങ്ങുമെന്ന്  നാട്ടുകൂട്ടത്തിന് എം.എൽ. എ.യുടെ ഉറപ്പ്.ഇതിനെ തുടർന്ന് വെളളിയാഴ്ച മുതൽ വരയാൽ നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ നടത്താനിരുന്ന വഴി തടയൽ ഉൾപ്പടെയുള്ള സമരപരിപാടികൾ തൽകാലത്തേക്ക് നിർത്തി വെച്ചതായി നാട്ടുകാർ അറിയിച്ചു. നേരത്തെ ജനങ്ങൾ വഴി തടയൽ സമരം നടത്തിയപ്പോൾ സ്ഥലത്തെത്തിയ സബ് കലക്ടർ ജോലികൾ കഴിഞ്ഞ തിങ്കളാഴ്ച ആരംഭിക്കുമെന്ന്  …

IMG-20181031-WA0262

വെള്ളമുണ്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ദിരാജി അനുസ്മരണം നടത്തി

വെള്ളമുണ്ട:  ഇന്ത്യയുടെ ഉരുക്കു വനിത എന്നറിയപ്പെടുന്ന മുൻ  പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം വെള്ളമുണ്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. മണ്ഡലം പ്രസിഡണ്ട് ജിജി പോൾ  ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആൻഡ്രൂസ് ജോസഫ്   ,ഷാജി ജേക്കബ്ബ്, റെജിമോൻ പുന്നോലിൽ, നാസർ വാഴയിൽ ,ഇബ്രായി തുടങ്ങിയവർ പ്രസംഗിച്ചു.

Wayanad-Great-Escape-Picture-01

സാഹസിക വിസ്മയം തീര്‍ത്ത് മഹിന്ദ്ര ഗ്രെയ്റ്റ് എസ്‌കേപ്പിന് സമാപനം

കല്‍പ്പറ്റ: രാജ്യത്തെ ഏറ്റവും ജനപ്രിയ ഓഫ് റോഡ് സാഹസികതകളിലൊന്നായ  മഹിന്ദ്ര ഗ്രെയ്റ്റ് എസ്‌കേപ്പിന്റെ 154ാമത് എഡിഷന്‍ മേപ്പാടിയില്‍ നടന്നു. ബൊലേറൊ, സ്‌കോര്‍പ്പിയൊ, താര്‍ 4ഃ4 എന്നിവയില്‍ മത്സരാര്‍ഥികള്‍ വിസ്മയങ്ങള്‍ തീര്‍ത്തു. അരപ്പറ്റയിലെ തേയിലത്തോട്ടങ്ങള്‍ക്കും കുറ്റിക്കാടുകള്‍ക്കും ഇടയിലൂടെ വാഹനങ്ങള്‍ സാഹസികമായി നീങ്ങിയപ്പോള്‍ കാണികള്‍ക്കും അതൊരു വേറിട്ട കാഴ്ചയായി. ചന്നംപിന്നം പെയ്ത മഴയില്‍ മണ്ണും പാറയും കൂടുതല്‍ വഴുക്കിയപ്പോള്‍…

02-4

ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം:അനുസ്മരണ യോഗം നടത്തി

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കേരള എൻ ജി ഒ അസോസിയേഷന്റെ നേതൃത്വത്തിൽ വയനാട് സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ അനുസ്മരണ യോഗം സംസ്ഥാന സെക്രട്ടറി ജി എസ് ഉമാശങ്കർ ഉദ്ഘാടനം ചെയ്തു. ലൈജു ചാക്കോ അദ്ധ്യക്ഷത വഹിച്ചു:   വി.സി സത്യൻ , ടി അജിത് കുമാർ,ഗ്ലോറിൻ സെക്വീറ, ടി ആർ അഭിജിത്ത്, എം.കെ.അരവിന്ദാക്ഷൻ,…

പാരമ്പര്യ വൈദ്യ സംസ്ഥാന പഠന ക്യാമ്പ് കൽപ്പറ്റയിൽ

കോഴിക്കോട്: കേരളത്തിലെ പാരമ്പര്യ വൈദ്യന്മാരുടെ പ്രമുഖ തൊഴിലാളി പ്രസ്ഥാനമായ പാരമ്പര്യ കളരി മർമ്മ നാട്ടു വൈദ്യ ഫെഡറേഷൻ (എസ്.ടി.യു) സംസ്ഥാന പഠന ക്യാമ്പ് നവംബർ 1, 2  തിയ്യതികളിൽ കൽപ്പറ്റയിലെ റോയൽ റിസോർട്ടിൽ വെച്ച് നടക്കും. ക്യാമ്പ് നവ. 1 നു ഉച്ചക്ക് 3മൂന്ന് മണിക്ക് എസ്.ടി.യു ദേശീയ ജന സെക്രട്ടറി അഡ്വ എം റഹ്മത്തുള്ള…

03-3

കോണ്‍ഗ്രസ്സ് എന്നും വിശ്വാസങ്ങൾക്കും, ആചാരങ്ങൾക്കും ഒപ്പം നിന്നിട്ടുള്ള പാർട്ടി: കെ. സുധാകരൻ

കൽപ്പറ്റ: ഇൻഡ്യൻ നാഷണൽ കോഗ്രസ്സ് എക്കാലത്തും വിശ്വാസങ്ങൾക്കും, ആചാരങ്ങൾക്കും ഒപ്പം നിന്നിട്ടുള്ള പാർട്ടിയാണെുന്നും, ശബരിമല വിഷയത്തിലും കോണ്‍ഗ്രസ്സിന്റെ സമീപനം അതുതന്നെയാണെന്നും കോണ്‍ഗ്രസ്സ് വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ. നെഹ്‌റുവിന്റെ കാലം മുതൽ കോണ്‍ഗ്രസ്സ് ഈ സമീപനമാണ് സ്വീകരിച്ച് വന്നിട്ടുള്ളത്. നെഹ്‌റു ഒരിക്കലും ഒരു വിശ്വാസി ആയിരുന്നില്ല. പക്ഷേ വിശ്വാസത്തേയും, ആചരങ്ങളേയും അദ്ദേഹം മാനിച്ചിരുന്നു. രാഹുൽ ഗാന്ധി…

IMG-20181031-WA0395

ശാസ്ത്ര വിസ്മയത്തിന്റെ നേർക്കാഴ്ച്ചയുമായി സയൻസ് ഓൺ വീൽസ് കല്ലോടിയിൽ

കല്ലോടി:  ശാസ്ത്ര വിസ്മയത്തിന്റെ നേർക്കാഴ്ച്ചയുമായി സയൻസ് ഓൺ വീൽസ് കല്ലോടിയിൽ:  ലഘു പരീക്ഷണങ്ങളും ശാസ്ത്ര പ്രതിഭാസങ്ങളും വിദ്യാർത്ഥികൾക്ക് അനുഭവിച്ചറിയാനുള്ള വേദിയൊരുക്കുന്ന ശാസ്ത്ര പ്രദർശനമായ സയൻസ് ഓൺ വീൽസ് കല്ലോടി സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ നടന്നു. :എസ് എസ് എ യുടെ കീഴിൽ മാനന്തവാടി ബി ആർ സി യുടെ ആഭിമുഖ്യത്തിലാണ് പ്രദർശനം സംഘടിപ്പിച്ചത്.നിലമ്പൂർ വള്ളിക്കാവ്…

വെള്ളമുണ്ട ചാൻസലേഴ്സ് ക്ലബ്ബ് ഫുട്ബോൾ കോച്ചിങ് ക്യാമ്പ് ആരംഭിക്കുന്നു.

.   വെള്ളമുണ്ട   ചാൻസലേഴ്സ്  ഫുട്ബോൾ അക്കാഡമിയുടെ കീഴിൽ 2008 ന് ശേഷം ജനിച്ച കുട്ടികൾക്ക്‌  ഫുട്ബോൾ പരിശീലനം ആരംഭിക്കുന്നു .വെള്ളമുണ്ട പഞ്ചായത്തിലും പരിസര പ്രദേശത്തുള്ളവർക്കും പങ്കെടുക്കാം.  താല്പര്യമുള്ളവർ 11-11-2018(ഞായർ വൈകീട്ട്‌ 4 ന്) വെള്ളമുണ്ട ഹൈ സ്ക്കൂൾ ഗ്രൗണ്ടിൽ എത്തിചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു.   കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക    9495679736,  9847896003,   9447539927.