March 19, 2024

മലയാളി ഹെഡ് കോൺസ്റ്റബിളിന്റെ സമയോചിത ഇടപെടൽ ട്രെയിനിനിടയിൽ നിന്ന് കുഞ്ഞിന്റെ ജീവൻ രക്ഷിച്ചു.

0
Img 20190914 215611.jpg
കൽപ്പറ്റ:  വയനാട് കൽപ്പറ്റ മേപ്പാടി സ്വദേശിയായ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഹെഡ് കോൺസ്റ്റബിളിന്റെ സമയോചിത ഇടപെടൽ ട്രെയിനിനിടയിൽപ്പെട്ട   പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിച്ചു. 48 കാരനായ മേപ്പാടി സ്വദേശി മുഹമ്മദ് കുട്ടിയാണ് വ്യാഴാഴ്ച രാത്രി എട്ടരയോടെ ബംഗളൂരു റയിൽവേ സ്റ്റേഷനിൽ അമ്മയുടെ കൈയ്യിൽ നിന്ന് ട്രെയിനിനടിയിലേക്ക് തെറിച്ച് വീണ കൈക്കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. രാത്രി 8.22 ന് സ്റ്റേഷനിൽ രണ്ട് മിനിട്ട് മാത്രം സ്റ്റോപ്പുള്ള യശ്വന്ത്പുര – ഹൗറ ട്രെയിൻ നിർത്തിയപ്പോൾ ഒരു കുഞ്ഞിനെയും മറുകൈയ്യിൽ ബാഗുകളുമായി ഓടി കയറുന്നതിനിടെയാണ്  കുഞ്ഞ് ട്രെയിനിടയിലേക്ക് വീഴുന്നത് പട്രോളിംഗിനിടെ മുഹമ്മദ് കുട്ടി കണ്ടത്. ഉടൻ കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടെ ഇദ്ദേഹത്തിന് പരിക്ക് പറ്റി. സഹപ്രവർത്തകർ പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.കുട്ടിയും മാതാവും ട്രെയിനിൽ പോയതിനാൽ അവരെക്കുറിച്ച് വിശദമായ അറിവ് ആർക്കും ഇല്ല.  ആശുപത്രിയിൽ കഴിയുന്ന മുഹമ്മദ് കുട്ടിയെ  ആർ.പി.എഫ്. ഉന്നത ഉദ്യോഗസ്ഥർ സന്ദർശിച്ച് അഭിനന്ദനവും പെട്ടെന്ന് സുഖം പ്രാപിക്കാൻ ആശംസയും നേർന്നു. ദേശീയ മാധ്യമങ്ങൾ മുഹമ്മദ് കുട്ടിയെ പ്രശംസിച്ച് വാർത്ത റിപ്പോർട്ട് ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *