അനധികൃത മദ്യ ശേഖരവുമായി യുവാക്കൾ അറസ്റ്റിൽ

പനമരം : ഇന്ന് രാവിലെ ഒൻപത് മണിയോടെ, നോർത്തുസോൺ കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങളായ സർക്കിൾ ഇൻസ്‌പെക്ടർ മാനന്തവാടി സജിത് ചന്ദ്രൻ, പ്രിവൻ്റീവ് ഓഫീസർ പി. പി.ശിവൻ സ്റ്റേറ്റ് കമ്മിഷണർ സ്‌ക്വാഡ് അംഗം സജി പോൾ എന്നിവർക്ക് കിട്ടിയ രഹസ്യവിവരമനുസരിച്ച് പനമരം ഭാഗങ്ങളിൽ രഹസ്യനിരീക്ഷണം നടത്തിവരവേ പനമരം നീരിരട്ടടി ഭാഗത്ത് താമസിക്കുന്ന പനമരം കോട്ടൂർ വീട്ടിൽ നിധീഷ് (32), അച്ഛന്റെ ഉടമസ്തയിലുള്ള സ്ഥലത്ത് വച്ചു 84 കുപ്പികളിലായി 42 ലിറ്റർ മദ്യവും,
ഓടക്കൊല്ലി ഭാഗത്ത് ബാലുവിൻ്റെ ഉടമസ്തയിലുള്ള ഓടക്കൊല്ലി ഭാഗത്ത് ഉള്ള വീട്ടിൽ 78 കുപ്പികളിലായി 39 ലിറ്റർ മദ്യവും അമിതവിലക്ക് വിൽപ്പനക്കായി സൂക്ഷിച്ചു കൈകാര്യം ചെയ്തതിന് അബ്കാരി നിയമപ്രകാരം കേസ് എടുത്തു .പ്രതികളെ കോടതിയിൽ ഹാജരാക്കി.
രണ്ട് കേസുകളിലുമായി 81 ലിറ്റർ മദ്യം കണ്ടെടുത്തു. അന്വേഷണ സംഘത്തിൽ
പ്രിവൻ്റീവ് ഓഫീസർമാരായ പി. പി. ശിവൻ, സജീവൻ തരിപ്പ, സി. ഇ .ഒ. മാരായ അർജുൻ. എം.
സജി പോൾ, സൂര്യ, എന്നിവർ പങ്കെടുത്തു.



Leave a Reply