June 6, 2026

ദേശീയ സന്നദ്ധ രക്തദാന ദിനാചരണം നടത്തി

0
IMG-20221001-WA00992.jpg
By ന്യൂസ് വയനാട് ബ്യൂറോ

ചിയമ്പം :ദേശീയ സന്നദ്ധ രക്തദാന ദിനത്തിന്റെ  ജില്ലാതല ഉദ്ഘാടനം ചീയമ്പം മോർ ബസേലിയോസ് സർവ്വമത തീർത്ഥാടന കേന്ദ്രത്തിൽ വെച്ച് നടത്തി. രക്തദാന ദിനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ഡെപ്യൂട്ടി ഡി എം ഓ ഡോ. ആൻസി മേരി ജേക്കബ് ഉദ്ഘാടനം ചെയ്തു. ചീയമ്പം പള്ളിയും മാനന്തവാടി ജ്യോതിർഗമയ ജീവകാരുണ്യ പദ്ധതിയും വയനാട് മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്കും സംയുക്തമായി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. ബിനിജാ മെറിൻ ക്ലാസ് നയിച്ചു. വികാരി ഫാ.അജു ചാക്കോ അരത്തമാം മുട്ടിൽ അധ്യക്ഷത വഹിച്ചു. ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ്, ഡോ. എം.കെ. അനുപ്രിയ, ട്രസ്റ്റി ടി.ടി. വർഗീസ്, സെക്രട്ടറി പി.വൈ. എൽദോ എന്നിവർ പ്രസംഗിച്ചു. ഏറ്റവും കൂടുതൽ രക്തദാന ക്യാമ്പ്  സംഘടിപ്പിച്ച ഡിവൈഎഫ്ഐ, വേയ് വ്സ് എന്നീ സംഘടനകളെ ചടങ്ങിൽ ആദരിച്ചു. മികച്ച യുവ രക്തദാതാക്കളായ പി.എം. ജിൻഷാദ്, സി.കെ. സൗമ്യ എന്നിവർക്കും ഉപഹാരങ്ങൾ നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *