April 19, 2024

വയോജന ദിനാചരണം സംഘടിപ്പിച്ചു

0
Img 20221001 Wa00982.jpg
പിണങ്ങോട് : അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി വകുപ്പ്, മാനന്തവാടി മെയിന്റനന്‍സ് ട്രൈബ്യൂണല്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല വയോജന ദിനാചരണം സംഘടിപ്പിച്ചു. പിണങ്ങോട് പീസ് വില്ലേജില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. രേണുക അധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി മുഖ്യാതിഥിയായി.
 ''മുതിര്‍ന്ന പൗരന്മാരായ സ്ത്രീകളുടെ ഉല്‍പതിഷ്ണുതയും സാമൂഹ്യ സംഭാവനകളും'' എന്ന ആശയമാണ് ഈ വര്‍ഷത്തെ വയോജന ദിനത്തിന്റെ പ്രമേയം.വയോജന ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വയോ സെല്‍ഫി ക്ലിക്ക് മത്സര വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കി. ചടങ്ങില്‍ മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു. ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലുള്ള മുതിര്‍ന്ന പൗരന്മാരുടെ കലാപരിപാടികളും നടന്നു. വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ. അന്‍വര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ. അശോകന്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് കെ.കെ. പ്രജിത്ത്, ജില്ലാതല വയോജന കമ്മിറ്റി മെമ്പര്‍മാരായ സി.കെ. ഉണ്ണികൃഷ്ണന്‍, പി.കെ. ഹുസൈന്‍, പീസ് വില്ലേജ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ബാലില്‍ മുഹമ്മദ് ഹാജി, പീസ് വില്ലേജ് ഫൗണ്ടേഷന്‍ ട്രസ്റ്റ് മാനേജര്‍ അബ്ദുള്‍ സത്താര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *