March 29, 2024

ശീതകാല പച്ചക്കറി കൃഷി ഓണ്‍ലൈന്‍ പരിശീലനം

0
Img 20221006 191845.jpg
കൽപ്പറ്റ : കേരള കാര്‍ഷിക  സര്‍വ്വകലാശാല ഇ -പഠന കേന്ദ്രം “ശീതകാല പച്ചക്കറി കൃഷി”  എന്ന വിഷയത്തില്‍  ഒരു  ഓണ്‍ലൈന്‍  പരിശീലന പരിപാടിയുടെ പുതിയ  ബാച്ച്  ഒക്ടോബര്‍ 17 ന് ആരംഭിക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ കോഴ്സ് കൈകാര്യം ചെയ്യുന്നത്. താല്‍പ്പര്യമുള്ളവര്‍ ഒക്ടോബര്‍ 16 നകം ഈ കോഴ്സില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
20 ദിവസം ദൈര്‍ഘ്യമുള്ള കോഴ്സ് പൂര്‍ണ്ണമായും മലയാളത്തിലാണ് പരിശീലിപ്പിക്കുന്നത്. ഒന്‍പത് സെഷനുകളിലായി തയ്യാറാക്കിയ കോഴ്സ്  കെ.എ.യു.  എം. ഒ.ഒ.സി  പ്ലാറ്റ്ഫോമിലൂടെ പഠിതാവിന്റെ സൗകര്യാര്‍ത്ഥo പ്രയോജനപ്പെടുത്താവുന്നതാണ്. കമ്പ്യൂട്ടര്‍  ഉപയോഗിച്ചോ  മൊബൈല്‍  ഫോണ്‍  (സ്മാര്‍ട്ട്‌  ഫോണ്‍) ഉപയോഗിച്ചോ  പഠനം നടത്താവുന്നതാണ്. ഫൈനല്‍ പരീക്ഷ പാസ്സാവുന്ന  പഠിതാക്കള്‍ക്ക് ആവശ്യമെങ്കില്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. സര്‍ട്ടിഫിക്കറ്റിന് നിശ്ചിത ഫീസ്‌ ഈടാക്കുന്നതാണ്.
www.celkau.in/MOOC/Default.aspx എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് ഈ പരിശീലന  കോഴ്സില്‍  രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള  നിര്‍ദ്ദേശങ്ങള്‍ മേല്‍ പറഞ്ഞ ലിങ്കില്‍  ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഒക്ടോബര്‍ 17 മുതല്‍  ‘പ്രവേശനം’  എന്ന ബട്ടണ്‍ ക്ലിക് ചെയ്ത് യുസര്‍ ഐ ഡി യും പാസ്സ്‌വേര്‍ഡും ഉപയോഗിച്ച് ക്ലാസ്സുകളില്‍ പങ്കെടുക്കാവുന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *