ഹരിത കർമ്മസേന സംഗമം സംഘടിപ്പിച്ചു

മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് പരിധിയിലെ അഞ്ച് പഞ്ചായത്തുകളിലെ ഹരിത കർമ്മസേനാംഗങ്ങളുടെ സംഗമം മാനന്തവാടി കരുണാകരൻ മെമ്മോറിയൽ ഹാളിൽ നടന്നു. സംഗമം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ ജയ ഭാരതി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന് പരിധിയിലെ തിരുനെല്ലി,തവിഞ്ഞാൽ,വെള്ളമുണ്ട, എടവക, തൊണ്ടാർനാട്,എന്നീ പഞ്ചായത്തുകളിലെ ഹരിത കർമ്മ സേനാംഗങ്ങളുടെ സംഗമമാണ് നടത്തിയത്. സംഗമത്തിലൂടെ അംഗങ്ങൾ അനുഭവങ്ങൾ പങ്കുവെച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പെഴ്സൺ പി. കല്യാണി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ ജോയ്സി ഷാജു,പി.ചന്ദ്രൻ,പി.കെ അമീൻ,രമ്യാ താരേഷ്,വി ബാലൻ,ബി എം വിമല,അസീസ് വാളാട്,സൽമാ മൊയിൽ,ഹരിതകർമ്മസേന ജില്ലാ കോർഡിനേറ്റർ കെ.അനൂപ്,ഹരിതകേരള മിഷൻ റിസേഴ്സ് പേഴ്സൺ എം.ആർ പ്രഭാകരൻ,ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ,അസി.സെക്രട്ടറിമാർ തുടങ്ങിയവർ സംസാരിച്ചു.



Leave a Reply