April 20, 2024

ചുറ്റുപാടുമുള്ള സ്വരങ്ങൾ സംഗീതം പോലെ ശ്രവിക്കാൻ കേൾവിയുടെ ലോകത്തേക്ക് 51 കുട്ടികൾ

0
Img 20221012 Wa00132.jpg
മാനന്തവാടി: തങ്ങളുടെതല്ലാത്താ കാരണത്താൽ ശ്രവണശേഷിയില്ലാത്തവർക്ക് ഹിയറിംഗ് എയ്ഡ് വിതരണം ചെയ്തു.
സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെയും സംസ്ഥാന ഭിന്നശേഷി കോർപ്പറേഷന്റെയും സംയുക്ത സഹകരണത്തോടെ ജില്ലയിലെ ഭിന്നശേഷിക്കാർക്കുള്ള ശ്രവണ സഹായികളുടെ വിതരണവും ഹസ്തദാനം പദ്ധതിയിലെ സർട്ടിഫിക്കറ്റ്,വീൽ ചെയറുകൾ എന്നിവയുടെ വിതരണവും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസംഹാളിൽ വച്ച് സംഘടിപ്പിച്ചു.
 കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ. ജയഡാളി ഉദ്ഘാടനം ചെയ്തു.
 കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ സയറക്ടർ ചാരുംമൂട് പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു.
   മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി കെ രത്നവല്ലി മുഖ്യ അതിഥിയായി.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി സ്വാഗതം ആശംസിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി,സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺമാരായ പി.കല്യാണി,ജോയ്സി ഷാജു,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബി.എം വിമല,ഇന്ദിരാ പ്രേമചന്ദ്രൻ,കോർപറേഷൻ ഡയറക്ടർ ഗിരീഷ് കീർത്തി,ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ അശോകൻ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *