സ്ക്കൂൾ സമയത്ത് സ്വകാര്യ ബസ് ജീവനക്കാർ വലയുന്നു

കൽപ്പറ്റ: പടിഞ്ഞാറത്തറ – മാനന്തവാടി റൂട്ടിൽ കെ.എസ്. ആർ.ടി.സി സർവീസിൻ്റെ ബാഹുല്യം സ്കൂൾ സമയത്ത് സ്വകാര്യ ബസുകാരെ വലക്കുന്നു. പടിഞ്ഞാറത്തറ മുതൽ കൽപ്പറ്റക്കും ,മാനന്തവാടിക്കും വിദ്യാർത്ഥികളെ കുത്തിനിറച്ച് കൊണ്ട് പോകേണ്ട അവസ്ഥയിലാണ്. അതേസമയം അമിതഭാരം ഒഴിവാക്കാൻ വിദ്യാർത്ഥികളെ ഒഴിവാക്കിയാൽ അതിനും പീഢനമേൽക്കുകയാണന്ന് ബസുടമകൾ പറയുന്നു. കൽപ്പറ്റ ഭാഗത്തേക്ക് സ്ക്കൂൾ, കോളേജ്, ടെക്നിക്കൽ സ്ഥാപനങ്ങൾ, സ്വകാര്യ കോളേജുകൾ എന്നിവടങ്ങളിലേക്ക് നൂറ് കണക്കിന് വിദ്യാർത്ഥി യാത്രക്കാരുണ്ട്. രാവിലെ ഒമ്പതു മണി മുതൽ 10 മണി വരെയാണ് തിരക്ക്. ഈ സമയങ്ങളിൽ കെ.എസ്. ആർ.ടി.സിയുടെ കുറവും ,ഉള്ളവയിൽ കൺസഷൻ ഇല്ലാത്തതും ദുരിതമാവുന്നു.പലപ്പോഴും വിദ്യാർത്ഥികൾക്ക് ഡോറിൽ തൂങ്ങി നിന്ന് യാത്ര ചെയ്യേണ്ടി വരുന്നു. വാഹനത്തിൽ കയറ്റാനുള്ള പരിധി കഴിഞ്ഞാലും ഏതെങ്കിലും വിദ്യാർത്ഥിയെ കയറ്റിയില്ലെങ്കിൽ നാട്ടുകാർ തങ്ങളോട് തട്ടിക്കയറുകയും വാഹനം തടഞ്ഞിടുകയും ചെയ്യുന്നത് പതിവാണന്ന് സ്വകാര്യ ബസ് ജീവനക്കാർ പറയുന്നു. അതേ സമയം നിർബന്ധമായി ഇങ്ങനെ വിദ്യാർത്ഥികളെ കയറ്റി കൊണ്ട് പോയാൽ അതിൻ്റെ ചിത്രം സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ച് തങ്ങളെ കുറ്റക്കാരാക്കുകയാണെന്നും ജീവനക്കാർ പരാതിപ്പെടുന്നു. ബസിനെതിരെ ഈ ചിത്രങ്ങൾ വെച്ച് ചില സമയം ആർ.ടി.ഒ നടപടിയെടുക്കുകയും ചെയ്യുന്നു. സ്കൂൾ സമയങ്ങളിൽ പരമാവധി വിദ്യാർത്ഥികളെ ഓരോ ബസിലും കയറ്റാറുണ്ടന്നും എന്നാൽ അപകടകരമാകും വിധം വിദ്യാർത്ഥി യാത്രക്കാരെ കൊണ്ടു പോകുന്നതിന് പരിഹാരം ബന്ധപ്പെട്ട അധികാരികൾ കണ്ടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.



Leave a Reply