കടുവ ആക്രമണം: വളർത്തുമൃഗങ്ങൾ നഷ്ടമായവർക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകും

കൽപ്പറ്റ .: ചീരാലിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വളർത്ത മൃഗങ്ങൾക്ക് പകരമായി ഉടമകൾക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനം. നഷ്ടപരിഹാര തുക ഒരു മാസത്തിനകം ഉടമകൾക്ക് നൽകും. പരിക്കേറ്റ വളർത്തുമൃഗങ്ങൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനും ജനകീയ സമിതിയുമായി ജില്ലാ കലക്ടർ നടത്തിയ ചർച്ചയിൽ ധാരണയായി.
ചിരാലിൽ ഇന്നലെ രാത്രിയും കടുവയുടെ ആക്രമണത്തിൽ രണ്ട് പശുക്കൾക്ക് പരിക്കേറ്റിരുന്നു. മയക്കുവെടി വിദഗ്ധരടക്കമുള്ള വനപാലക സംഘം പ്രദേശത്ത് തിരച്ചിൽ നടത്തിയിട്ടും കൂട്ടുകൾ സ്ഥാപിച്ചിട്ടും കടുവയുടെ ആക്രമണം തുടർക്കഥയായതോടെ കലക്ടർ നേരിട്ടെത്തി നിലപാടറിയിക്കാതെ പ്രതിഷേധമവസാനിപ്പിക്കില്ലെന്ന് ജനങ്ങൾ നിലപാടെടുത്തു. ഇതോടെയാണ് രണ്ട് മണിക്കൂർ നീണ്ട ചർച്ചക്കൊടുവിൽ കലക്ടർ ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനം പ്രഖ്യാപിച്ചത്.
മൂന്നാഴ്ചക്കിടെ ഒമ്പത് വളർത്തുമൃഗങ്ങളെ കടുവ ആക്രമിക്കുകയും ഏഴ് പശുക്കളെ കൊല്ലുകയും ചെയ്തിരുന്നു. കടുവാഭീതിയേറിയതോടെ ഫോറസ്റ്റ് സറ്റേഷനിലേക്ക് മാർച്ച് നടത്തുകയും സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്ത ജനങ്ങൾ കഴിഞ്ഞ ദിവസം പ്രദ്ദേശത്ത് ഹർത്താൽ ആചരിക്കുകയും ചെയ്തിരുന്നു.



Leave a Reply