ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കേണിച്ചിറ:ശ്രേയസ് പൂതാടി യൂണിറ്റിന്റെ നേതൃത്വത്തിൽ ചിരട്ടയാമ്പം കോളനിയിൽ നടത്തിയ ലഹരി വിരുദ്ധ ബോധവല്ക്കരണ പരിപാടിയിൽ ശ്രേയസ് ബാലജ്യോതി പ്രോഗ്രാം കോഡിനേറ്റർ റോബിൻ ക്ലാസ്സെടുത്തു. ലഹരി ഉപയോഗം കോളനിയിൽ നിന്ന് ഒഴിവാക്കുകയും ഇനി മുതൽ ലഹരി ഉപയോഗിക്കില്ല എന്ന് കുട്ടികൾ പ്രതിജ്ഞ എടുത്തു. റാലിയും നടത്തി. വുമൺസ് കോഡിനേറ്റർ ബിനി തോമസ് പ്രസംഗിച്ചു. മേഴ്സി ദേവസ്യ,ജീന മാത്യൂസ്, അനുപമ എന്നിവർ നേതൃത്വം നൽകി.



Leave a Reply