August 7, 2026

ഡി.വൈ.എഫ്.ഐ ബ്ലോക്ക് തല പ്രചരണ ജാഥകൾക്ക് തുടക്കമായി

0
IMG-20221016-WA00352.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:തൊഴിലില്ലായ്മക്കെതിരെ,മതനിരപക്ഷേ ഇന്ത്യക്കായ് 
യുവജന മുന്നേറ്റം” എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ നേതൃത്വത്തിൽ നവംബർ മൂന്നിന് സംഘടിപ്പിക്കുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചരണാർത്ഥമുള്ള ബ്ലോക്ക് തല കാൽനട പ്രചരണ ജാഥ തുടരുന്നു. കൽപ്പറ്റ, ബത്തേരി, വൈത്തിരി ബ്ലോക്ക് ജാഥകൾക്ക് തുടക്കമായി. കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലള്ള ജാഥ ചൂരൽമലയിൽ വെച്ച് ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. എം ബൈജു അദ്ധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ സി ഷംസുദ്ദീൻ, വൈസ് ക്യാപ്റ്റൻ അപർണ്ണ ഗൗരി, മാനേജർ അർജ്ജുൻ ഗോപാൽ, അബ്ദുറഹ്മാൻ പുൽപ്പറ്റ, വി ഹാരിസ്, ബിനീഷ്മാധവ്, എം കെ റിയാസ് എന്നിവർ സംസാരിച്ചു.വൈത്തിരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജാഥ തരിയോട് വെച്ച് ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ബിജു അദ്ധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ എം രമേഷ്, വൈസ്ക്യാപ്റ്റൻ അനസ് റോസ്ന സ്റ്റെഫി, മാനേജർ കെ എസ് ഹരിശങ്കർ, ജോബിസൺ ജെയിംസ്, രാഹുൽ, ആഷിഖ് സി എച്ച് എന്നിവർ സംസാരിച്ചു.സുൽത്താൻ ബത്തേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജാഥ ചുള്ളിയോട് വെച്ച് സംസ്ഥാന കമ്മിറ്റിയംഗം ഷിജിഷിബു ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ അഹ്നസ് കെ ബി, വൈസ്ക്യാപ്റ്റൻ ഇന്ദുപ്രഭ, മാനേജർ കെ വൈ നിധിൻ, അനീഷ്, വിവേക് എന്നിവർ സംസാരിച്ചു.
പനമരം, കോട്ടത്തറ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വലുള്ള ജാഥ ഒക്ടോബർ 21,22,23 തീയ്യതികളിൽ നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *