March 24, 2023

അവശത അനുഭവിക്കുന്നവരുടെ ജീവിത നിലവാരം ഉയർത്താൻ പദ്ധതികൾ ആവിഷ്ക്കരിക്കും : മന്ത്രി കെ രാധാകൃഷ്ണന്‍

IMG_20221016_194910.jpg
മീനങ്ങാടി: സമൂഹത്തിൽ അവശത അനുഭവിക്കുന്നവരുടെ ജിവിത നിലവാരമുയർത്താൻ   തൊഴിൽ, വിദ്യാഭ്യാസ പദ്ധതികൾ   ആവിഷ്ക്കരിക്കുമെന്ന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി  കെ. രാധാകൃഷ്ണന്‍ പറഞ്ഞു. മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ സി.സിയിലും ആവയലിലുമായി  നിര്‍മ്മാണം പൂര്‍ത്തിയായ 55 മാതൃക പുനരധിവാസ ഭവനങ്ങളുടെ താക്കോൽ ദാനം   നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
സ്വന്തമായി ഭൂമിയില്ലാത്ത മുഴുവൻ  പട്ടികജാതി, പട്ടികവർഗ്ഗവിഭാഗത്തിനും വാസയോഗ്യമായ, കൃഷിയോഗ്യമായ ഭൂമി നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്.     ഭൂരഹിത ,ഭവനരഹിത പട്ടിക ജാതി,പട്ടിക വർഗ്ഗക്കാരുടെ പാർപ്പിട പ്രശ്നത്തിന് പരിഹാരമുണ്ടാക്കുന്നതിനാണ് സർക്കാർ പുനരധിവാസ പദ്ധതികൾ നടപ്പിലാക്കുന്നത്.  പട്ടിക വർഗ്ഗ മേഖലയിൽ നടത്തുന്ന  പദ്ധതികളുടെ നടത്തിപ്പിന് മൈക്രോ ലെവൽ പ്ലാനിംഗ് വേണമെന്നും മന്ത്രി പറഞ്ഞു. ട്രൈബൽ പ്രമോട്ടർമാർ   കൂടുതൽ കാര്യക്ഷമമായ ഇടപെടലുകൾ കോളനികളിൽ നടത്തണമെന്നും   അദ്ദേഹം പറഞ്ഞു.  
 പുനരധിവാസ ഭവനങ്ങൾക്ക് പ്രകൃതി ഗ്രാമം എന്ന പേരും മന്ത്രി നൽകി. എ.ബി.സി.ഡി പദ്ധതി നൂറ് ശതമാനം നേട്ടം കൈവരിച്ച സംസ്ഥാനത്തെ ആദ്യ പഞ്ചായത്തായി തൊണ്ടർനാട്‌ പഞ്ചായത്തിനെ മന്ത്രി  പ്രഖ്യാപിച്ചു.
ചടങ്ങിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.  സബ്കളക്ടർ ആർ. ശ്രീലക്ഷ്മി  റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കളക്ടർ എ.ഗീത, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  സി. അസൈനാർ, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ, വൈസ് പ്രസിഡന്റ് കെ.പി നുസ്റത്ത്, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലത ശശി, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീന വിജയൻ, മീനങ്ങാടി ഗ്രാമപഞ്ചായത്ത്  വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബേബി വർഗീസ്,  വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.വാസുദേവൻ,  ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ രാജേന്ദ്രൻ, മെമ്പർമാരായ സുനിഷ മധുസുദനൻ ശാരദ മണി, ഐ.റ്റി.ഡി.പി.പ്രോജക്ട് ഓഫീസർ ഇ.ആർ സന്തോഷ് കുമാർ, മാനന്തവാടി ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ സി. ഇസ്മയിൽ, ബത്തേരി ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ ജി. പ്രമോദ്, ജില്ലാ നിർമ്മിതി കേന്ദ്രം എക്സിക്യൂട്ടീവ് സെക്രട്ടറി   ഒ. കെ.  സാജിത്   തുടങ്ങിയവര്‍ പങ്കെടുത്തു. എസ്. എസ്. എൽ.സി. പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് സ്വർണ്ണ മെഡൽ നൽകി ആദരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *