ഞാൻ കമ്യൂണിസ്റ്റുക്കാരനായി തന്നെ ജീവിക്കും ഒരു രാഷ്ടീയ പാർട്ടിയിലേക്കുമില്ല : കെ. എസ് .പ്രമോദ്

ബത്തേരി : വാർഡിലെ വോട്ടർമാർക്ക് പ്രമോദിൻ്റെ ഹൃദയസ്പർശിയായ കത്ത് വൈറലാകുന്നു.
പ്രിയമുള്ളവരെ എല്ലാവർക്കും നമസ്കാരം.സംഭവിച്ച കാര്യങ്ങൾ എല്ലാവരും അറിഞ്ഞിരിക്കുമെന്ന് കരുതുന്നു. കുറച്ചു വർഷങ്ങളായി തന്നെ
പ്രശ്നങ്ങളുടെ നടുവിലൂടെ തന്നെയായിരുന്നു എന്റെ പൊതുജീവിതം.ചില പ്രശ്നങ്ങൾ തീർക്കാൻ സാധിച്ചില്ല എന്നത് സത്യമാണ്.അതൊന്നും ഇനി വിശദീകരിക്കുന്നില്ല
ജനിച്ചു തിരിച്ചറിവ് വന്ന നാൾമുതൽ കമ്മ്യൂണിസ്റ്റായി ഡിവൈഎഫ്ഐ മുതൽ വിവിധ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വിവിധങ്ങളായ സ്ഥാനങ്ങൾ മുതൽ നഗരസഭാ കൗൺസിലർ ആയി മത്സരിക്കാൻ എന്നെ വിശ്വസിച്ചയച്ചത് വരെ ഈ പാർട്ടിയാണ്. അതിന്റെ നന്ദിയും സ്നേഹവും കടപ്പാടും ഞാൻ ഒരിക്കലും മറക്കുന്നില്ല. അതുകൊണ്ടുതന്നെ ഞാൻ ഇനി ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും ഭാഗമാവുകയുമില്ല.യഥാർത്ഥത്തിൽ എന്നെ ഇത്രത്തോളം വളർത്തിയതും കാര്യങ്ങൾ നല്ല രീതിയിൽ പഠിക്കാനും ചെയ്യാനും അവസരങ്ങൾ നൽകിയതും പഠിപ്പിച്ചതും എല്ലാം പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് തന്നെയാണ്,.ചങ്കൂറ്റത്തോടെ നേര് വിളിച്ചു പറയാനും നട്ടെല്ല് നിവർത്തി ജീവിക്കാനും ആരുടെയും മുന്നിൽ തലകുനിക്കാതെ ജീവിക്കാനും എന്നെ പഠിപ്പിച്ചതും മറ്റൊരു പ്രസ്ഥാനവും അല്ല..
ഏത് പ്രവർത്തനങ്ങളും ഏറ്റെടുക്കുമ്പോൾ എന്റെ മുൻപിൽ എന്റെ കൂടെ നിൽക്കുന്ന ജനങ്ങൾ തന്നെയായിരുന്നു എന്റെ ശക്തിയും പ്രചോദനവും. നിങ്ങൾ അർപ്പിച്ച വിശ്വാസവും സ്നേഹവും ഒരിക്കലും പാഴായിട്ടില്ല എന്നുള്ളത് എനിക്ക് 100% ഉറപ്പു നൽകാൻ കഴിയും.
ഇടപെട്ട് എല്ലാ വിഷയങ്ങളും 100% ആത്മാർത്ഥമായും സത്യസന്ധമായും ചെയ്യാൻ ശ്രമിച്ചിട്ടുണ്ട് എന്നുള്ളത് എല്ലാവർക്കും അറിയാം എന്ന് കരുതുന്നു..
ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നതും ജീവിത പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനും ഇളയ ശ്രമങ്ങൾ നടത്തുന്നത് തന്നെയാണ് പൊതുജന സേവനവും രാഷ്ട്രീയപ്രവർത്തനവും എന്ന് തന്നെയാണ് ഞാൻ കരുതുന്നത്,
ജനങ്ങൾക്കുണ്ടായ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും പ്രളയങ്ങളിലും കോവിഡ് രോഗബാധകളിലും ചിലപ്പോഴൊക്കെ
ജീവൻ പണയം വെച്ച് തന്നെയാണ് ഇടപെടലുകൾ നടത്തിയത്, ആ സമയത്ത് ഒന്നും ഞാൻ കൗൺസിലർ ഒന്നുമല്ല, കൗൺസിലർ ആവണമെന്ന് കരുതി ചെയ്തിട്ടുള്ളതുമല്ല,.
പാർട്ടിയിലെ ചിലരുമായി ശക്തമായ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു, പക്ഷേ
ഇപ്പോൾ ഞാൻ ആ പ്രസ്ഥാനത്തിന്റെ ഭാഗമല്ല അതുകൊണ്ട് തന്നെ ഇനി പഴയ അഭിപ്രായവ്യത്യാസ ങ്ങൾക്ക് പ്രസക്തിയുമില്ല,, മാത്രമല്ല, ജനിച്ച നാൾ തൊട്ട് സിപിഐഎം എന്ന ഒരു പേരല്ലാതെ ഞാൻ എന്റെ വീട്ടിൽ കേട്ടിട്ടില്ല,മാത്രമല്ല എന്നും ഒരു പാർട്ടി ഓഫീസ് ആയിരുന്നു എന്റെ വീട്,
ജനിച്ച നാൾ തൊട്ട് ഇന്നലെവരെ അടിയുറച്ച പാർട്ടിക്കാരനും ജനസേവകനും ആയിരുന്ന എന്നെ വളർത്തുകയും സംരക്ഷിക്കുകയും സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങളിൽ ഇടപെടാനും കഴിയുന്ന പോലെ അതിന് നിവർത്തി വരുത്തുന്നതിനുള്ള കഴിവ് തന്നതും എല്ലാം ഈ പാർട്ടിയാണ്, പാർട്ടിക്ക് ജന മനസ്സിലുള്ള എല്ലാ സ്വാധീനവും എന്നും എനിക്ക് തുണയായിട്ടുണ്ട്,
അതുകൊണ്ടുതന്നെ ഇന്നലെവരെ പോറ്റി വളർത്തിയ ഈ പ്രസ്ഥാനത്തെയും അതിന്റെ നേതൃത്വത്തെയും അവഹേളിക്കുന്നതിനോ പൊതുജന മധ്യത്തിൽ മോശക്കാരായി ചിത്രീകരിക്കാനോ ഞാൻ തയ്യാറല്ല.
കാരണം ആ മഹാ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ അതിലെ ഏറ്റവും എളിയ അംഗം എന്ന നിലയിൽ ഞാനും എന്റെ മാതാപിതാക്കളും ഡിവിഷനിലെ പഴയ കുറച്ച് സഖാക്കളും പങ്കാളികളാണ്.
നല്ലൊരു നാളെക്കായി കൂടുതൽ മികച്ച ഇന്ത്യക്കായി പോരാട്ടത്തിൽ നാൾവഴികളിൽ നമുക്ക് കൂടുതൽ ഒന്നിക്കാം
.ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതയിൽ നിന്ന്
ഈ നാടിനെയും നാട്ടുകാരെയും സംരക്ഷിക്കുന്നതിലും പുഴുക്കളെ പോലെ ജീവിച്ച സാധാരണക്കാരന് അന്തസ്സോടെ ജീവിക്കുന്നതിന് നിരന്തരം അവകാശ പോരാട്ടങ്ങൾ നടത്തുകയും ചെയ്ത ത്യാഗോജ്വലമായ നേതൃത്വം ആണ് അതിനുള്ളത്. ഇതൊന്നും ഒരു ഘട്ടത്തിലും മറക്കാവുന്നതല്ല .
സിപിഎം ഐ എം ഇവിടെ എന്നും ശക്തമായി നില കൊള്ളേണ്ടത് മതേതര ഇന്ത്യയുടെ നിലനിൽപ്പിനും ഭാവിക്കും ഏറ്റവും അത്യാവശ്യ ഘടകമാണ്..
സുൽത്താൻബത്തേരിയുടെ വികസനം സംബന്ധിച്ചിട്ടുള്ള എന്റെ എളിയ കാഴ്ചപ്പാടുകൾ താഴെപ്പറയുന്നതുപോലെയാണ്,
എല്ലാം പ്രാവർത്തികമാക്കാൻ കഴിയുമോ എന്നും വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നും അറിയില്ല. പക്ഷേ ഇതെല്ലാം നടപ്പിലാക്കിയാൽ ബത്തേരി വേറെ ലെവൽ ആകും.
നമ്മുടെ സുൽത്താൻ
ബത്തേരിയിൽ ബീനാച്ചി എസ്റ്റേറ്റ് ഏറ്റെടുത്തു ലാൽബാഗ് മോഡൽ ഒരു ബയോ ഡൈവേഴ്സിറ്റി പാർക്ക് സ്ഥാപിക്കണം
അവിടെ തന്നെ ഒരു 20 ഏക്കറിൽ ഒരു എൻജിനീയറിങ് കോളേജ്, ഒരു 5 ഏക്കർ സ്ഥലത്ത് ഗവൺമെന്റ് കോളേജ്, ഒരു ഐടി പാർക്ക് സുൽത്താൻബത്തേരിയിൽ ഒരു മ്യൂസിയം.
പഴയ ബസ്റ്റാൻഡിന്റെ മുൻവശം ഓപ്പൺ ചെയ്തു ബസ്സിൽ വന്നിറങ്ങുന്ന വർക്ക് അവിടെ നിന്ന് തന്നെ സാധനങ്ങൾ എല്ലാം വാങ്ങി പോകാൻ കഴിയുന്ന ഒരു തുറന്ന മാർക്കറ്റും സ്റ്റാൻഡിന്റെ ഒരു വശത്തേക്ക് ഓട്ടോറിക്ഷകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങളും ഒരു സൈഡിൽ ഒരു ചെറിയ ഓപ്പൺ സ്റ്റേജും ഒക്കെ ചെയ്യണം,.
പഴയ താലൂക്ക് ഹോസ്പിറ്റലിന്റെ സ്ഥലം ഗവൺമെന്റ് വിട്ടുതരികയാണെങ്കിൽ അവിടെ ഒരു ഷോപ്പിംഗ് കോംപ്ലക്സും പണിയാൻ കഴിയും.
കൂടാതെ 75 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് വേണ്ടി ഒരു ഡേ കെയർ സെന്ററും ബത്തേരിയിൽ ആരംഭിക്കണം
കൂടാതെ
സുൽത്താൻബത്തേരിയിൽ രാജീവ് ഗാന്ധി ബൈപ്പാസിനോട് ചേർന്ന് ഒരു പുതിയ ബസ് സ്റ്റാൻഡ്, ടൗണിൽ കോട്ടക്കുന്ന്, ആർടിഒ ഓഫീസ് പരിസരം, അസംപ്ഷൻ ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ ടോയ്‌ലറ്റ്കൾ,
മുനിസിപ്പൽ ഓഫീസ് കോംപ്ലക്സ്,
കൊളഗപ്പാറ മുതൽ മൂലംകാവ് വരെയും ചുങ്കം മുതൽ തൊടുവട്ടി വരെയും കോട്ടക്കുന്ന് മുതൽ ഗ്യാരേജ് വരെയും മനോഹരമായ ഇന്റർലോക്ക് പതിച്ച തെരുവുകളും ലൈറ്റുകളും ടേക്ക് എ ബ്രേക്ക് ഏരിയകളും കഫറ്റീരിയകളും സുവനീർ ഷോപ്പുകളും നഗരസഭയുടെ സ്വന്തം ജിംനേഷ്യവും ബത്തേരിയുടെ വിവിധ ഭാഗങ്ങളിൽ കേരള സർക്കാരിന്റെ സഹായത്തോടെ നടപ്പിലാക്കാൻ കഴിയുന്ന ഫാം ടൂറിസം പ്രോജക്ടുകളും ഇലക്ട്രിക് ശ്മശാനവും ഒക്കെയായി കേരളത്തിലെ എല്ലാ നഗരങ്ങൾക്കും മീതെയായി അതിമനോഹരമായ ഒരു സുൽത്താൻബത്തേരി എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കഴിയുന്ന ഒരു ഭരണ സമിതിയുടെ ഭാഗമാകാൻ കഴിയും എന്നതായിരുന്നു
എന്റെ പ്രതീക്ഷ, നിലവിലുള്ള ഭരണസമിതിക്ക് ഇതെല്ലാം ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
ഒരു 10 ഇയർ പ്ലാൻ തയ്യാറാക്കി **വിഷൻ 2032* എന്ന ലക്ഷ്യത്തോടെ
എല്ലാ ഭരണ സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തി
പതിയെ പതിയെ ഇതെല്ലാം നടപ്പിലാക്കാൻ കഴിയും. എല്ലാത്തിനും നല്ല ഇച്ഛാശക്തി വേണം..
സ്നേഹം നിറഞ്ഞ ഡിവിഷൻ 17 പാളാക്കര നിവാസികളോട് രണ്ടു വാക്ക്.
എന്റെ എല്ലാ നാട്ടുകാരെയും എന്റെ കുടുംബാംഗങ്ങൾ ആയിട്ടാണ് ഞാൻ എന്നും കണ്ടിട്ടുള്ളത്,.
ഒരാളോടും കക്ഷിരാഷ്ട്രീയ ജാതിമതഭേദമെന്യേ വളരെ ആദരപൂർവ്വം സ്നേഹത്തോടെ കൂടി തന്നെയാണ് എന്നും കണ്ടിട്ടുള്ളതും..
ഒരു കൗൺസിലർ ആയിട്ടല്ല നിങ്ങളുടെ ഒരു സഹോദരൻ എന്ന നിലയിലാണ് ഡിവിഷനിലെ ഓരോരുത്തരോടും ഇടപഴകിയിട്ടുള്ളതും.
ഞാൻ നിങ്ങളോട് ഓരോരുത്തരോടും ആത്മാർത്ഥതയോടെയും സത്യസന്ധമായും ഇടപെട്ടു അതിലേറെ സ്നേഹവും വിശ്വാസവും ആത്മാർത്ഥതയും നിങ്ങൾ എനിക്ക് തിരിച്ചു നൽകി, ഇക്കഴിഞ്ഞ കാലയളവിൽ ആർക്കെങ്കിലും ഏതെങ്കിലും തരത്തിൽ ഞാൻ കാരണം ഏതെങ്കിലും തരത്തിൽ വിഷമം അനുഭവപ്പെട്ടുവെങ്കിൽ നിങ്ങളുടെ ഒരു സഹോദരനെ പോലെ കരുതി എനിക്ക് മാപ്പ് തരണം എന്ന് അപേക്ഷിക്കുകയാണ് . എല്ലായിപ്പോഴും എനിക്ക് നിറഞ്ഞ പിന്തുണ നൽകുകയും എല്ലാ കാര്യത്തിലും മുന്നിട്ടുനിന്നു സഹായിക്കുകയും പ്രവർത്തിക്കുകയും ചെയ്ത ഡിവിഷനിലെ മുഴുവൻ ആളുകളെയും ഈ അവസരത്തിൽ ഹൃദയം നിറഞ്ഞ നന്ദിയോട് കൂടി ഓർക്കുന്നു..
എന്ന ഇലക്ഷനിൽ മത്സരിപ്പിക്കാൻ തീരുമാനിക്കുകയും അതിന്റെ വിജയത്തിനായി നിരന്തരം പ്രയത്നിക്കുകയും ചെയ്ത സിപിഐഎം എന്ന മഹാ പ്രസ്ഥാനത്തെയും അതിലെ എല്ലാ പ്രവർത്തകരെയും
പാർട്ടി നേതാക്കളെയും ഹൃദയം നിറഞ്ഞ നന്ദിയോടെ ഓർക്കുകയും സ്നേഹാഭിവാദ്യം ചെയ്യുകയും ചെയ്യുന്നു.
എന്റെ പ്രിയപ്പെട്ട നാടിന് നാട്ടുകാർക്കും വേണ്ടി എനിക്ക് കഴിയാവുന്നതും ചെയ്യാവുന്നതെല്ലാം ഇനിയും ഞാൻ ചെയ്യും, കൗൺസിലർ സ്ഥാനത്ത് നിന്നും മാറി എന്നുള്ളതൊന്നും അതിനൊരു തടസ്സമല്ല, 22 വർഷം നീണ്ട പൊതുപ്രവർത്തനത്തിനിടയിൽ രണ്ടുവർഷം മാത്രമാണ് കൗൺസിലർ ആയിട്ടുള്ളൂ, സ്ഥാനമാനങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ മാത്രമേ പൊതുജന സേവനം ചെയ്യാവൂ എന്ന തെറ്റിദ്ധാരണ ഒന്നും എനിക്കില്ല, എന്നും എല്ലായിപ്പോഴും നാടിന്റെ വളർച്ചയ്ക്കും നാട്ടുകാരുടെ ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കാൻ എന്നും ഞാൻ ഉണ്ടാവും.
ഇപ്പോൾ ഞാൻ തിരുവനന്തപുരത്താണ് ഉള്ളത്.
രണ്ട് ദിവസത്തിനുള്ളിൽ തിരിച്ചെത്തും.
എല്ലാവർക്കും എല്ലാം നന്മകളും നേർന്നുകൊണ്ട്
സ്നേഹപൂർവ്വം
എന്നും നിങ്ങളുടെ പ്രിയ സഹോദരൻ.
പ്രമോദ് കെ എസ്.



Leave a Reply