June 7, 2026

മുത്തങ്ങയിൽ മാരക മയക്കുമരുന്നായ എം.ഡി.എം. എയുമായി യുവാവിനെ അറസ്റ്റ് ചെയ്തു

0
IMG-20221018-WA00542.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുത്തങ്ങ : മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ കോഴിക്കോട് വാവാട് വർലാട്ട് വീട്ടിൽ മുഹമ്മദ്‌ ഡാനിഷിനെ 
  30 ഗ്രാം എം. ഡി.എം. എയുമായി അറസ്റ്റ് ചെയ്തു. മയക്കു മരുന്ന് കടത്താൻ ഉപയോഗിച്ച കെ എൽ 60 ജി 6260 നമ്പർ മാരുതി റിട്സ് കാറും കസ്റ്റഡിയിൽ എടുത്തു. പരിശോധനക്ക് എക്‌സൈസ് ഇൻസ്‌പെക്ടർ പി. എ .ജോസഫ് നേതൃത്വം നൽകി. പ്രിവന്റീവ് ഓഫീസർമാരായ കെ. വി. വിജയകുമാർ, എം. ബി. ഹാരിദാസൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ചാൾസ് കുട്ടി ടി. ഇ . , നിഷാദ് വി. ബി , വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ എം .അനിത, സുദിവ്യ ഭായ് എന്നിവരും വാഹന പരിശോധനയിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *