ദേശീയ അംഗീകാര നിറവിൽ പുൽപ്പള്ളി പഴശ്ശിരാജ കോളേജ്

പുൽപള്ളി: ദേശീയ അംഗീകാരത്തിൻ്റെ നിറവിലാണ് പഴശ്ശിരാജാ കോളേജ്. ദേശീയ ഉന്നത വിദ്യഭ്യാസ ഏജൻസിയായ നാക് വിലയിരുത്തലിൽ എ പ്ലസ് നേടുന്ന ജില്ലയിലെ ഏക വിദ്യാഭ്യാസ സ്ഥാപനമായി മാറി. നിലവിൽ ഉണ്ടായിരുന്ന ബി പ്ലസ് ഗ്രേഡിൽ നിന്നാണ് ഈ ഉന്നത സ്ഥാനം കോളേജ് കരസ്ഥമാക്കിയത് തികച്ചും പിന്നോക്ക മേഖലയിൽ നിലനിൽക്കുന്ന കോളേജിൽ പഠന നിലവാരം, ഗവേഷണം, അടിസ്ഥാന വികസനം, മാനേജ്മന്റ്, സാമൂഹിക പ്രതിബന്ധത തുടങ്ങിയ മേഖലകളിൽ കോളേജ് കൈവരിച്ച നേട്ടങ്ങളാണ് ഈ ഉന്നത ഗ്രേഡ് നേടുവാൻ കോളേജിനെ പ്രാപ്തമാക്കിയത്. ഒക്ടോബർ 10, 11 തീയതികളിൽ കോളേജിൽ നടന്ന വിലയിരുത്തലിൽ വിദ്യാർത്ഥികൾ രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ അധ്യാപകർ എന്നിവരുമായി നടത്തിയ ചർച്ചയിൽ നാക് കോളേജ് പ്രവർത്തനത്തിൽ അതീവ സന്തുഷ്ടി രേഖപ്പെടുത്തി. കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ കുതിച്ചുചാട്ടം നടത്തിയതായും ടീം അംഗങ്ങൾ വിലയിരുത്തി.
1982 ആരംഭിച്ച കോളേജിന്റെ മാനേജ്മന്റ് മലങ്കര കാത്തോലിക്ക സഭയുടെ കീഴിലാണ്. മലങ്കര ബത്തേരി രൂപത അധ്യക്ഷൻ ബിഷപ്പ് ജോസഫ് മാർ തോമസ് ആണ് കോളേജ് മാനേജർ, കോളേജ് പ്രിൻസിപ്പൽ കെ.കെ അബ്ദുൽ ബാരി, ഫാ. ലാസർ പുത്തൻകണ്ടത്തിൽ, ഫാ. വർഗീസ് കൊല്ലമാവുടി, പ്രൊഫ. താര ഫിലിപ്പ്, ഡോ. ജോഷി മാത്യു, പി.വി സനൂപ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.



Leave a Reply